Wednesday September 26th, 2018 - 10:34:am
topbanner

കത്വവ സംഭവം രാജ്യത്തിന് നാണക്കേടെന്ന് രാഷ്ട്രപതി

ANJU NC
കത്വവ സംഭവം രാജ്യത്തിന് നാണക്കേടെന്ന് രാഷ്ട്രപതി

ന്യൂഡല്‍ഹി: ജമ്മു കാശ്മീരിലെ കത്വവയില്‍ എട്ടുവയസുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ അപലപിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. സ്വാതന്ത്രം ലഭിച്ച് 70 വര്‍ഷത്തിനു ശേഷവും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് രാജ്യത്തിന് നാണക്കേടാണെന്ന് രാംനാഥ് കോവിന്ദ് പറഞ്ഞു. ജമ്മു കാശ്മീരിലെ കത്രായിലെ ശ്രീ മാതാ വൈഷ്‌ണോ ദേവി യൂണിവേഴ്‌സിറ്റിയില്‍ ബിരുദദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് ഏത് തരം സമൂഹമാണ് വളര്‍ന്നു വരുന്നതെന്നും അദ്ദേഹം ചോദിച്ചു. ഒരു പെണ്‍കുട്ടിക്കും ഇത്തരമൊരു ദുരനുഭവം ഇനി ഉണ്ടാകരുത്. അക്കാര്യം ഉറപ്പാക്കേണ്ടത് നമ്മള്‍ ഓരോരുത്തരുടെയും കടമയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് എല്ലാ വിഭാഗക്കാര്‍ക്കും നീതി ലഭിക്കുന്നുണ്ടെന്ന് അധികാരത്തിലിരിക്കുന്നവര്‍ ഉറപ്പാക്കണമെന്നും രാഷ്ട്രപതി പറഞ്ഞു.

 

English summary
ramnath kovind on kathua rape case
topbanner

More News from this section

Subscribe by Email