topbanner
Sunday October 22nd, 2017 - 2:57:am
topbanner

രാംനാഥ് കോവിന്ദിനെതിരെ പ്രതിപക്ഷം സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കണമെന്ന് എസ് സുധാകര്‍ റെഡ്ഡി

rajani v
രാംനാഥ് കോവിന്ദിനെതിരെ പ്രതിപക്ഷം സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കണമെന്ന് എസ് സുധാകര്‍ റെഡ്ഡി

ന്യൂഡല്‍ഹി: എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദിനെതിരെ പ്രതിപക്ഷം സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കണമെന്ന് സിപിഐ.ആര്‍എസ്എസ്സില്‍ നിന്ന് ആര് വന്നാലും ഞങ്ങള്‍ പോരാടും സിപിഐ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി പറഞ്ഞു.'പ്രതിപക്ഷം സ്ഥാനാര്‍ഥിയെ മുന്നോട്ടുവെക്കണമെന്നാണ് എന്റെ ആഗ്രഹം.

പക്ഷെ മറ്റ് പാര്‍ട്ടികളുമായി ചേര്‍ന്ന് ആലോചിച്ച് തീരുമാനമെടുക്കും', അദ്ദേഹം പറയുന്നു.'ആര്‍എസ്എസ്സില്‍ നിന്ന് ആരു വന്നാലും അവര്‍ രാജ്യത്തെ ഭിന്നിപ്പിക്കും. മൂന്ന് വര്‍ഷത്തെ ബിജെപി ഭരണം ഇതിനോടകം തന്നെ രാജ്യത്തെ ഭിന്നിപ്പിച്ചു കഴിഞ്ഞു. ഒരു ജനാധിപത്യ സ്ഥാനാര്‍ഥിയുടെ ആവശ്യം തീര്‍ച്ചയായും ഉണ്ട്'.

ജൂണ്‍ 20നോ 21നോ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനമെന്നും സുധാകര്‍ റെഡ്ഡി അറിയിച്ചു.രാംനാഥ് കോവിന്ദയെ പിന്തുണക്കില്ലെന്ന് മമത ബാനര്‍ജിയും സീതാറാം യെച്ചൂരിയും അറിയിച്ചിട്ടുണ്ട്. ആര്‍എസ്എസിന്റെ അജണ്ടയാണ് രാംനാഥ് കോവിന്ദയുടെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ ബിജെപി നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്ന് സിപഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി.

 

 

English summary
ramnath govind s sudhakar reddy
topbanner topbanner

More News from this section

Subscribe by Email