Monday December 10th, 2018 - 5:05:pm
topbanner

പടനയിക്കാനൊരുങ്ങി 'പടയപ്പ'; രജനീകാന്തിന്റെ പാര്‍ട്ടി പ്രഖ്യാപനം ഉടനുണ്ടായേക്കുമെന്ന് സൂചന

JB
പടനയിക്കാനൊരുങ്ങി 'പടയപ്പ'; രജനീകാന്തിന്റെ പാര്‍ട്ടി പ്രഖ്യാപനം ഉടനുണ്ടായേക്കുമെന്ന് സൂചന

ചെന്നൈ: തമിഴ് ചലച്ചിത്ര താരം രജനീകാന്തിന്റെ പാര്‍ട്ടി പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. 2017 ഡിസംബര്‍ 31ന് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച രജനീകാന്ത്, ഏതു രാഷ്ട്രീയ കക്ഷിയോടൊപ്പമായിരിക്കുമെന്ന ചര്‍ച്ചകള്‍ക്കു വിരാമമിട്ടുകൊണ്ടാണ് ഈ വര്‍ഷം അവസാനം പുതിയ പാര്‍ട്ടി പ്രഖ്യാപിക്കാനൊരുങ്ങുന്നത്.രജനീകാന്തിന്റെ അടുത്ത സുഹൃത്തും ന്യൂ ജസ്റ്റിസ് പാര്‍ട്ടി സ്ഥാപകനുമായ എ.സി ഷണ്‍മുഖമാണ് പ്രഖ്യാപനത്തെക്കുറിച്ചുള്ള സൂചനകള്‍ നല്‍കിയത്. നവംബറിലോ ഡിസംബറിലോ പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് സൂചന. തന്റെ പാര്‍ട്ടി രജനീകാന്തിന്റെ പുതിയ രാഷ്ട്രീയപ്പാര്‍ട്ടിയോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ഷണ്‍മുഖം അറിയിച്ചു.

'പാര്‍ട്ടി രൂപീകരണവുമായി ബന്ധപ്പെട്ട് രജനി മക്കള്‍ മണ്‍റവുമായി ചേര്‍ന്ന് ചില സുപ്രധാന ജോലികള്‍ അദ്ദേഹം പൂര്‍ത്തീകരിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ രാഷ്ട്രീയാന്തരീക്ഷത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുന്ന പാര്‍ട്ടി പ്രഖ്യാപനം നവംബറിലോ ഡിസംബറിലോ ഉണ്ടായേക്കും.' ഷണ്‍മുഖം മാധ്യമങ്ങളോടു പറഞ്ഞു.

തമിഴ്നാട് രാഷ്ട്രീയത്തിലെ ശൂന്യത ഇല്ലാതാക്കുമെന്ന് രജനീകാന്ത് അഭിപ്രായപ്പെട്ടിരുന്നു. എം.ജി.ആര്‍ ആകാന്‍ ആര്‍ക്കും സാധിക്കില്ല, എന്നാല്‍ എം.ജി.ആര്‍ തമിഴ്നാടിനു നല്‍കിയിരുന്ന ആ ജനപ്രിയ ഭരണം തിരികെ നല്‍കാന്‍ തനിക്കു സാധിക്കുമെന്നും രജനീകാന്ത് പൊതുപരിപാടിയില്‍ പറഞ്ഞിരുന്നു.

 

Read more topics: rajnikanth, setup, political, party
English summary
rajnikanth to setup new political party
topbanner

More News from this section

Subscribe by Email