Wednesday November 21st, 2018 - 7:35:pm
topbanner

മതേതരത്വവും ജനാധിപത്യവും ഭീഷണിയിലെന്ന് ഡല്‍ഹി ആര്‍ച്ച്ബിഷപ്പ്; ഒരു കുഴപ്പവുമില്ലെന്ന് രാജ്‌നാഥ് സിംഗ്

suji
മതേതരത്വവും ജനാധിപത്യവും ഭീഷണിയിലെന്ന് ഡല്‍ഹി ആര്‍ച്ച്ബിഷപ്പ്; ഒരു കുഴപ്പവുമില്ലെന്ന് രാജ്‌നാഥ് സിംഗ്

മതത്തിന്റെ ജാതിയുടെയോ പേരില്‍ യാതൊരുവിധ വിവേചനവും രാജ്യത്ത് അനുവദിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. ഇന്ത്യയില്‍ മതേതരത്വവും, ജനാധിപത്യവും ഭീഷണിയിലാണെന്ന ഡല്‍ഹി ആര്‍ച്ച്ബിഷപ്പിന്റെ സര്‍ക്കുലറിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ ആത്മീയ പുനരുദ്ധാരണത്തിനായി പ്രാര്‍ത്ഥിക്കാനും, വൃതമെടുക്കാനുമാണ് കത്തോലിക്കരോട് ആര്‍ച്ച്ബിഷപ്പ് അനില്‍ കൗട്ടോ ആഹ്വാനം ചെയ്തത്. ഇത് അടുത്ത വര്‍ഷത്തെ പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് വേണമെന്നും ഇദ്ദേഹം എടുത്ത് പറഞ്ഞിരുന്നു.

എന്നാല്‍ രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരാണെന്ന് സിംഗ് വ്യക്തമാക്കി. ആര്‍ച്ച്ബിഷപ്പിന്റെ സര്‍ക്കുലര്‍ കണ്ടിട്ടില്ലെന്നും മതവും, ജാതിയും അടിസ്ഥാനമാക്കി സമൂഹത്തില്‍ വേര്‍തിരിവ് സൃഷ്ടിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ആഭ്യന്തര മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ മതേതരത്വത്തെ നേരിട്ട് അക്രമിക്കുകയാണ് സഭ ചെയ്യുന്നതെന്ന് ആര്‍എസ്എസ് പ്രതികരിച്ചു.

 

English summary
rajnath singh says minorities safe in india after delhi archbishop criticism
topbanner

More News from this section

Subscribe by Email