Sunday October 21st, 2018 - 7:23:am
topbanner
Breaking News

ആള്‍ക്കൂട്ട കൊലപാതകം അപലപനീയം; സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് രാജ്‌നാഥ് സിംഗ്

suji
 ആള്‍ക്കൂട്ട കൊലപാതകം അപലപനീയം; സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് രാജ്‌നാഥ് സിംഗ്

ദില്ലി: ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ സംസ്ഥാന വിഷയമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ലോക്‌സഭയില്‍ വ്യക്തമാക്കി. ഇതേത്തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്നും വാക്ക്ഔട്ട് നടത്തി. പ്രാദേശിക സര്‍ക്കാരുകളാണ് ഇക്കാര്യത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കേണ്ടതെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.

ആള്‍ക്കൂട്ട കൊലപാതകങ്ങളെ അപലപിക്കുന്നതായി രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തിലാണ് തല്ലിക്കൊലകള്‍ നടക്കുന്നത്. ഇത്തരം സംഭവങ്ങള്‍ തടയാനുള്ള ശക്തമായ നടപടികള്‍ സംസ്ഥാന സര്‍ക്കാരാണ് സ്വീകരിക്കേണ്ടത്. ഇത് സംസ്ഥാന വിഷയമാണ്, സിംഗ് കൂട്ടിച്ചേര്‍ത്തു.

ഇത്തരം കൊലപാതകങ്ങള്‍ ആദ്യമായി സംഭവിക്കുന്നതല്ലെന്നും, മുന്‍ വര്‍ഷങ്ങളിലും ഇത് നടന്നിട്ടുള്ളതായും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. സംസ്ഥാനങ്ങളിലെ നീതിന്യായ വിഷയത്തില്‍ കേന്ദ്രത്തിന് പരിമിതമായ ഇടപെടല്‍ മാത്രമാണ് നടത്താന്‍ കഴിയുകയെന്നും പറഞ്ഞു.

ആഭ്യന്തര മന്ത്രാലയം ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കത്തയച്ചിട്ടുള്ളതായും മന്ത്രി വ്യക്തമാക്കി. സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ തടയാന്‍ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 

Read more topics: rajnath singh , lynching
English summary
rajnath singh says lynching is a state issue opposition walks out
topbanner

More News from this section

Subscribe by Email