Thursday November 15th, 2018 - 1:56:pm
topbanner

മോഡി സര്‍ക്കാര്‍ കശ്മീരിന്റെ മുഖവും വിധിയും മാറ്റിയെഴുതുമെന്ന് രാജ്‌നാഥ് സിംഗ്

Jikku Joseph
മോഡി സര്‍ക്കാര്‍ കശ്മീരിന്റെ മുഖവും വിധിയും മാറ്റിയെഴുതുമെന്ന് രാജ്‌നാഥ് സിംഗ്

ശ്രീനഗര്‍: മോഡി സര്‍ക്കാര്‍ കശ്മീരിന്റെ മുഖവും വിധിയും മാറ്റിയെഴുതുമെന്നും, സര്‍ക്കാരിന്റെ ഈ ഉദ്യമത്തില്‍ കശ്മീരിലെ യുവജനങ്ങള്‍ ഒപ്പം നില്‍ക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. ശ്രീനഗറില്‍ സ്‌പോര്‍ട്‌സ് കോണ്‍ക്ലേവില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാജ്‌നാഥ് സിംഗ്.

കേന്ദ്ര സര്‍ക്കാരിന് കശ്മീരിന്റെ കാര്യത്തില്‍ പ്രത്യേക പരിഗണനയുണ്ടെന്നും വിദ്യാഭ്യാസത്തിലൂടെയും കായിക രംഗത്തിലൂടെയും കശ്മീര്‍ ജനതയ്ക്ക് സ്വന്തം വിധി മാറ്റി എഴുതാന്‍ സാധിക്കുമെന്നും, സര്‍ക്കാര്‍ നല്‍കുന്ന അവസരങ്ങള്‍ പരമാവധി ഉപയോഗിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മൂവായിരത്തോളം കായികതാരങ്ങളും, വിദ്യാര്‍ത്ഥികളുമാണ് ജമ്മു, കശ്മീര്‍, ലഡാക്ക് എന്നീ ഭാഗങ്ങളില്‍ നിന്നു സ്‌പോര്‍ട്‌സ് കോണ്‍ക്ലേവില്‍ പങ്കെടുക്കാനെത്തിയത്. റംസാന്‍ ആഘോഷങ്ങള്‍ക്കിടെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ പരിശോധിക്കുന്നതിന് വേണ്ടിയാണ് പ്രധാനമായി രാജ്നാഥ് സിംഗ് കശ്മീരിലെത്തിയത്.

കുട്ടികളെ എളുപ്പത്തില്‍ തെറ്റിദ്ധരിപ്പിക്കാനാകും. അതുകൊണ്ടാണ് അവര്‍ കുറ്റകൃത്യങ്ങളിലേക്ക് പെട്ടന്ന് എടുത്തു ചാടുന്നതെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു. തന്റെ വ്യക്തിപരമായ ഒരു അനുഭവം കൂടി കേന്ദ്രമന്ത്രി വേദിയില്‍ പങ്കുവച്ചു. ഡല്‍ഹിയിലായിരിക്കുമ്പോള്‍ തന്നെ ഒരു കായിക താരം വന്നു കണ്ടു.

കശ്മീരിലെ കല്ലേറ് കേസില്‍ അയാള്‍ പ്രതിയായിരുന്നു. എന്നാല്‍ സ്പോര്‍ട്സ് അയാളുടെ ജീവിതം മാറ്റിമറിച്ചു. പുതിയ ജീവിതം തിരിച്ചുകിട്ടിയെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. തീവ്രവാദ ആക്രമണ സ്വഭാവം വിട്ട് കുട്ടികളും യുവാക്കളും പുതിയ ജീവിതത്തിലേക്ക് മടങ്ങി വരുമെന്ന് ഉറപ്പുണ്ട്. സ്പോര്‍ട്സിനെ അവര്‍ നെഞ്ചോട് ചേര്‍ത്ത് പിടിച്ചാല്‍ മാത്രം മതി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അതിന് ആവശ്യമായ എല്ലാം ചെയ്യുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

 

English summary
will change fate and face of kashmir, says rajnath singh in srinagar
topbanner

More News from this section

Subscribe by Email