Monday September 24th, 2018 - 7:40:am
topbanner

സുഷമ സ്വരാജിനെതിരെ ട്രോളില്‍ ബിജെപി വായ്തുറന്നു; ഓണ്‍ലൈന്‍ അധിക്ഷേപം തെറ്റെന്ന് രാജ്‌നാഥ് സിംഗ്

suji
സുഷമ സ്വരാജിനെതിരെ ട്രോളില്‍ ബിജെപി വായ്തുറന്നു; ഓണ്‍ലൈന്‍ അധിക്ഷേപം തെറ്റെന്ന് രാജ്‌നാഥ് സിംഗ്

ദില്ലി: കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് നേരെ നടത്തുന്ന ഓണ്‍ലൈന്‍ ട്രോളുകള്‍ തെറ്റാണെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. പ്രതിപക്ഷ പാര്‍ട്ടികള്‍ പോലും സുഷമയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് എത്തിയിട്ടും ബിജെപി ഇക്കാര്യത്തില്‍ വായ്തുറന്നിരുന്നില്ല. ദീര്‍ഘനാളത്തെ നിശബ്ദതയ്ക്ക് വിരാമമിട്ടാണ് രാജ്‌നാഥ് സിംഗ് ട്രോളിന് എതിരെ രംഗത്തിറങ്ങിയത്.

സംഭവിച്ചതെല്ലാം തെറ്റാണെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കി. വിഷയത്തില്‍ ആദ്യമായി അഭിപ്രായം പറയുന്ന ബിജെപി നേതാവാണ് രാജ്‌നാഥ് സിംഗ്. ലക്‌നൗവില്‍ മിശ്രവിവാഹിതരായ ദമ്പതികളെ അപമാനിച്ച പാസ്‌പോര്‍ട്ട് ഓഫീസറെ സുഷമ സ്വരാജ് സ്ഥലം മാറ്റിയിരുന്നു.

ഇതിന് പിന്നാലെയാണ് ട്വിറ്ററില്‍ മന്ത്രിക്കെതിരെ രൂക്ഷമായ അപമാനിക്കല്‍ ആരംഭിച്ചത്. ഭാര്യയെ തല്ലി പഠിപ്പിക്കണമെന്ന് പോലും ചിലര്‍ സുഷമയുടെ ഭര്‍ത്താവിനോട് ആവശ്യപ്പെട്ടു. മുസ്ലീം പ്രീണനമാണ് നടത്തിയതെന്നായിരുന്നു പ്രധാന ആരോപണം.

തന്നെ അധിക്ഷേപിച്ച് ട്വീറ്റുകള്‍ ലൈക്ക് ചെയ്ത മന്ത്രി ചില ട്രോളുകള്‍ റിട്വീറ്റും ചെയ്തു. സുഷമ സ്വരാജിനെ വളരെ മോശമായ രീതിയില്‍ ചിത്രീകരിച്ച ട്വീറ്റുകളും പുറത്തുവന്നിരുന്നു.

 

Read more topics: rajnath singh,bjp, sushma
English summary
rajnath singh breaks bjp silence calls sushma trolling wrong
topbanner

More News from this section

Subscribe by Email