Tuesday March 19th, 2019 - 3:40:pm
topbanner
topbanner

സ്വന്തമായി ആരും ഇല്ലാത്ത മോദി ആര്‍ക്ക് വേണ്ടിയാണ് അഴിമതി നടത്തി സമ്പാദിക്കുന്നത് ; വിമര്‍ശകര്‍ക്ക് മറുപടിയുമായി രാജ്‌നാഥ് സിങ്

suji
സ്വന്തമായി ആരും ഇല്ലാത്ത മോദി ആര്‍ക്ക് വേണ്ടിയാണ് അഴിമതി നടത്തി സമ്പാദിക്കുന്നത് ; വിമര്‍ശകര്‍ക്ക് മറുപടിയുമായി രാജ്‌നാഥ് സിങ്

റഫാല്‍ കരാറിന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി രാജ്‌നാഥ് സിങ് രംഗത്ത്. സ്വന്തമായി ആരും ഇല്ലാത്ത മോദി ആര്‍ക്ക് വേണ്ടിയാണ് അഴിമതി നടത്തി സമ്പാദിക്കേണ്ടതെന്ന് രാജ്‌നാഥ് സിങ് ചോദിച്ചു. മോദിയുടെ സത്യസന്ധതയെ ആര്‍ക്കും ചോദ്യം ചെയ്യാന്‍ അവകാശമില്ലെന്നും. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങളില്‍ നിന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഈ കാര്യം തന്നെ ഏറെ വേദനിപ്പിക്കുന്നുവെന്നും അദ്ദേഹത്തിന്റെ സത്യസന്ധതയെയും ലക്ഷ്യത്തെയും ചോദ്യം ചെയ്യാനാകില്ലെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. ഏറെ നാളായി തനിക്ക് മോദിയെ അറിയാം. നിങ്ങള്‍ക്ക് വേണമെങ്കില്‍ ഇനിയും ആരോപണങ്ങള്‍ ഉന്നയിക്കാം. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു കൊണ്ട് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ സാധിക്കില്ല. രാഷ്ട്രീയ പ്രവര്‍ത്തകര്‍ സത്യമേ പറയാവൂ. രാഷ്ട്രീയക്കാര്‍ ജനങ്ങളെ വഞ്ചിച്ച് നേട്ടമുണ്ടാക്കാന്‍ ശ്രമിക്കരുതെന്നും രാജ്‌നാഥ് സിങ് വ്യക്തമാക്കി.

 

Viral News

Read more topics: rajnath singh,modi
English summary
rajnath singh against modi haters
topbanner

More News from this section

Subscribe by Email