Tuesday November 13th, 2018 - 8:35:am
topbanner

സ്‌റ്റൈൽ മന്നന്റെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം നവംബറിൽ: പാർലമെന്റ് തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടി മൽസരിക്കുമെന്നു രജനി; തമിഴ് ദ്വൈവാരികയ്ക്കു നൽകിയ അഭിമുഖത്തിലാണു ഇക്കാര്യം വ്യക്തമാക്കിയത്

rajani v
സ്‌റ്റൈൽ മന്നന്റെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം നവംബറിൽ: പാർലമെന്റ് തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടി മൽസരിക്കുമെന്നു രജനി; തമിഴ് ദ്വൈവാരികയ്ക്കു നൽകിയ അഭിമുഖത്തിലാണു ഇക്കാര്യം വ്യക്തമാക്കിയത്

ചെന്നൈ ∙ കമൽ ഹാസൻ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചത് പിന്നാലെ സ്റ്റൈൽ മന്നൻ രജനീകാന്തിന്റെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനത്തിനായി ആരാധകർ കാത്തിരിക്കുകയാണ്. ആരാധകരുടെ ഈ കാത്തിരിപ്പിന് നവംബറോടെ വിരാമമാകുമെന്നാണ് റിപ്പോർട്ട്. നവംബറിൽ അദ്ദേഹം പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുമെന്നാണ് വിവരം.

അദ്ദേഹത്തിന്റെ പ്രധാന ഉപദേശകരിലൊരാളും ഗാന്ധി മക്കൾ ഇയക്കം നേതാവുമായ തമിഴരുവി മണിയൻ അറിയിച്ചു. തമിഴ് ദ്വൈവാരികയ്ക്കു നൽകിയ അഭിമുഖത്തിലാണു മണിയൻ ഇക്കാര്യം അറിയിച്ചത്. പാർട്ടി രൂപീകരിക്കുന്നതിനു മുൻപു താഴെ തട്ടിൽ പ്രവർത്തകരെ ഒരുമിച്ചു നിർത്താനാണു രജനീകാന്തിന്റെ ശ്രമം.

അടിത്തറ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ സജീവമായി നടക്കുന്നുണ്ട്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടി മൽസരിക്കുമെന്നു രജനി ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത മേയിൽ നടക്കുന്ന തിരഞ്ഞെടുപ്പിനായി ഈ വർഷം അവസാനത്തോടെ പാർട്ടി സജ്ജമാകുമെന്നു മണിയൻ പറഞ്ഞു.മറ്റു പാർട്ടികളുമായി രജനീകാന്ത് സഖ്യമുണ്ടാക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

ഡിഎംകെ രൂപീകരിച്ചതു മുതൽ അവർ ഒറ്റയ്ക്കു തിരഞ്ഞെടുപ്പിൽ മൽസരിച്ചിട്ടില്ല.ചെന്നൈ - സേലം പദ്ധതിക്കെതിരായ പ്രതിഷേധത്തോടുള്ള രജനിയുടെ നിലപാട് എന്തെന്ന ചോദ്യത്തോട് പ്രതിഷേധങ്ങൾക്കു രജനീകാന്ത് എതിരല്ലെന്നും പ്രകൃതി നശിപ്പിച്ചുള്ള വികസനത്തെ ഒരിക്കലും അദ്ദേഹം അനുകൂലിക്കില്ലെന്നും മണിയൻ പറഞ്ഞു.

Read more topics: rajinikanth, new, political party
English summary
rajinikanth new political party
topbanner

More News from this section

Subscribe by Email