Sunday April 22nd, 2018 - 12:27:pm
topbanner

എട്ടുവര്‍ഷത്തിനുശേഷം രജനീകാന്ത് ആരാധകര്‍ക്ക് മുന്നിലെത്തി മനസുതുറന്നു

NewsDesk
എട്ടുവര്‍ഷത്തിനുശേഷം രജനീകാന്ത് ആരാധകര്‍ക്ക് മുന്നിലെത്തി മനസുതുറന്നു

ചെന്നൈ: നീണ്ട എട്ടുവര്‍ഷത്തിനുശേഷം സൂപ്പര്‍താരം രജനീകാന്ത് ആരാധകര്‍ക്ക് മുന്നില്‍ നേരിട്ടെത്തി മനസുതുറന്നു. നിലവില്‍ താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയേയും പിന്തുണയ്ക്കുന്നില്ലെന്ന് രജനീകാന്ത് പറഞ്ഞു.

എന്നാല്‍, ഭാവിയില്‍ രാഷ്ട്രീയ പ്രവേശനമുണ്ടാകുമോ എന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. ഞാന്‍ ഒരു നടനാണ്. ദൈവഹിതവും അതാണ്. 21 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തെരഞ്ഞെടുപ്പില്‍ ഒരു മുന്നണിയെ പിന്തുണച്ചിരുന്നു. അതൊരു തെറ്റായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ഞാന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയാണെങ്കില്‍ പൊതു സേവനം പണമുണ്ടാക്കുന്നതിന് ദുരുപയോഗം ചെയ്യുന്നവരെ പിന്തുണക്കില്ല. രാഷ്ട്രീയക്കാര്‍ എന്റെ പേര് വോട്ട് ബാങ്കിനായി ദുരുപയോഗം ചെയ്യുന്നുണ്ട്. ഇതൊരിക്കലും പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ലെന്നും രജനി പറഞ്ഞു.

Read more topics: Rajinikanth, fans, Chennai
English summary
Rajinikanth meets fans in Chennai and makes clear statement: 'I am not joining politics'

More News from this section

Subscribe by Email