Sunday February 17th, 2019 - 3:57:am
topbanner

രാജീവ്ഗാന്ധി വധക്കേസില്‍ ജയില്‍ മോചനത്തിനായി നളിനി ഐക്യരാഷ്ട്ര സഭയെ സമീപിച്ചു

rajani v
രാജീവ്ഗാന്ധി വധക്കേസില്‍ ജയില്‍ മോചനത്തിനായി നളിനി ഐക്യരാഷ്ട്ര സഭയെ സമീപിച്ചു

ന്യൂഡല്‍ഹി: രാജീവ്ഗാന്ധി വധക്കേസില്‍ ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും ജയില്‍ മോചിത ആകാത്ത നളിനി മുരുകന്‍ മോചനത്തിന് പേക്ഷയുമായി ഐക്യരാഷ്ട്ര സഭയിലെ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു. താനും കൂടെയുള്ള ആറ് പ്രതികളും 16 വര്‍ഷമായി ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്.

ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും ഇപ്പോഴും ജയിലില്‍ തന്നെ തുടരുകയാണ്. ഇനിയും മോചനം ലഭിച്ചിട്ടില്ല. മറ്റ് പ്രതികള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ എന്തുകൊണ്ട് തനിക്ക് ലഭിക്കുന്നില്ലെന്നും ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും തന്നെ മോചിപ്പിക്കാത്തത് ഇന്ത്യന്‍ ഭരണഘടന 14,21 വകുപ്പുകള്‍ പ്രകാരം നിയമലംഘനമാണെന്നും നളിനി നിവേദനത്തില്‍ പറയുന്നു.

ആറ് പേജ് വരുന്ന നിവേദനമാണ് നളിനി കമ്മീഷന് സമര്‍പ്പിച്ചത്.കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ ഇടപെടലിനെ തുടര്‍ന്നാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന നളിനിയുടെ ശിക്ഷ 2000 ല്‍ അന്നത്തെ രാഷ്ട്രപതി കെ.ആര്‍ നാരായണന്‍ ജീവപര്യന്തമായി കുറച്ചത്.

 

 

Viral News

English summary
rajeev gandhi murder case naline drag to UNCHR
topbanner

More News from this section

Subscribe by Email