Friday September 21st, 2018 - 5:34:pm
topbanner
Breaking News

ജാതി വിവേചനം; ഐഎഎസ് ഉദ്യോഗസ്ഥന്‍ ഇസ്ലാംമതം സ്വീകരിച്ചു

NewsDesk
ജാതി വിവേചനം; ഐഎഎസ് ഉദ്യോഗസ്ഥന്‍ ഇസ്ലാംമതം സ്വീകരിച്ചു

ജയ്പൂര്‍: എസ്ടി വിഭാഗത്തില്‍ പെട്ട ഐഎഎസ് ഉദ്യോസ്ഥന്‍ ജാതി വിവേചനത്തില്‍ പ്രതിഷേധിച്ച് ഇസ്ലാംമതം സ്വീകരിച്ചു. രാജസ്ഥാന്‍ സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ചെയര്‍മാനും അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായ ഉമാരോ സലോദിയയാണ് മതം മാറിയത്.
ചീഫ് സെക്രട്ടറി പദവിയിലേക്ക് ഉമാനോ തെരഞ്ഞെടുക്കപ്പെടേണ്ടതായിരുന്നെങ്കിലും അദ്ദേഹത്തെ തഴഞ്ഞ് മറ്റൊരാള്‍ക്ക് അവസരം നല്‍കി എന്നാണ് ആരോപണം. മതം മാറിയതിനൊപ്പം അദ്ദേഹം ജോലിയില്‍ നിന്നും സ്വയം വിരമിക്കുകയും ചെയ്തു.
രാജസ്ഥാനിലെ ആദ്യത്തെ എസ് സി/എസ്ടി വിഭാഗത്തില്‍ പെടുന്ന ചീഫ് സെക്രട്ടറി എന്ന പദവിയാണ് സര്‍ക്കാര്‍ ഇല്ലാതാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. മതം മാറിയ ഉമാരോ, ഉമാരോ ഖാന്‍ എന്ന പേരും അദ്ദേഹം സ്വീകരിച്ചു. അതേസമയം കുടുംബാംഗങ്ങള്‍ മതം മാറിയിട്ടില്ല.

Read more topics: Rajasthan, IAS, officer, Islam
English summary
Rajasthan IAS officer converts to Islam
topbanner

More News from this section

Subscribe by Email