Sunday June 24th, 2018 - 4:24:pm
topbanner
Breaking News

രാജസ്ഥാനില്‍ നടന്ന മൃഗീയ കൃത്യം ക്യാമറയില്‍ പകര്‍ത്തിയത് കൊലപാതകിയുടെ മരുമകന്‍

suji
രാജസ്ഥാനില്‍ നടന്ന മൃഗീയ കൃത്യം ക്യാമറയില്‍ പകര്‍ത്തിയത് കൊലപാതകിയുടെ മരുമകന്‍

രാജസ്ഥാനില്‍ യുവാവിനെ പിന്നില്‍ നിന്ന് മഴുകൊണ്ട് വെട്ടി ജീവനോടെ കത്തിച്ച സംഭവം മൊബൈലില്‍ പകര്‍ത്തിയത് അക്രമിയുടെ മരുമകന്‍.സംഭവങ്ങള്‍ വീഡിയോ പകര്‍ത്താന്‍ മരുമകനെ ഏല്‍പ്പിക്കുകയായിരുന്നു.വീഡിയോയില്‍ കാണുന്ന പെണ്‍കുട്ടി അക്രമിയായ ശംഭുലാലിന്റെ മകളാണ്.

അതിനിടെ തന്നെ ഭീഷണിപ്പെടുത്തിയതിനാലാണ് അഫ്രസുലിനെ കൊലപ്പെടുത്തിയതെന്ന് അക്രമി മാധ്യമങ്ങളോട് പറഞ്ഞു.കൊലപാതകത്തില്‍ പശ്ചാത്താപമുണ്ടോ എന്ന ചോദ്യത്തിനാണ് തന്നെ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ഇയാള്‍ മറുപടി നല്‍കിയത് .തന്നെയും കുടുംബത്തേയും കൊല്ലുമെന്ന് അയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു.തനിക്ക് അന്ത്യശാസനവും നല്‍കി.താന്‍ കൊന്നില്ലായിരുന്നെങ്കില്‍ അയാള്‍ തന്നെ കൊല്ലുമായിരുന്നുവെന്നും പ്രതി പറഞ്ഞു.
അഫ്രസുലിനെ കൊലപ്പെടുത്തിയ ശേഷം അക്രമി ക്യാമറയിലേക്ക് നോക്കി ലവ് ജിഹാദിനെ കുറിച്ച്  മുന്നറിയിപ്പ് നല്‍കുന്നുണ്ട്   
മൂന്നു കുട്ടികളുടെ പിതാവായ ശംഭുലാല്‍ തൊഴില്‍ രഹിതനാണ്.അഫ്രസുലിനെ കൊലപ്പെടുത്തിയതിന് ശേഷം അക്രമി ക്യാമറയിലേക്ക് നോക്കി ലവ് ജിഹാദിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നുണ്ട് .ഇത്തരം വീഡിയോകള്‍ ഇയാള്‍ സ്ഥിരമായി കാണാറുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

Read more topics: rajastan murder,son in law, killer
English summary
rajastan murder visuals take by killers son in law

More News from this section

Subscribe by Email