Saturday January 19th, 2019 - 10:06:am
topbanner

പരസ്യമായി കൈക്കൂലി വാങ്ങിയ പോലീസുകാരന് മന്ത്രി നല്‍കിയത് എട്ടിന്റെ പണി 

suji
പരസ്യമായി കൈക്കൂലി വാങ്ങിയ പോലീസുകാരന് മന്ത്രി നല്‍കിയത് എട്ടിന്റെ പണി 

സോഷ്യല്‍മീഡിയ അനുമോദിക്കുകയാണ് ഈ രാജസ്ഥാന്‍ മന്ത്രിയെ. ടോള്‍ ബൂത്തില്‍ അധികമായി പണപിരിവ് നടത്തിയ പോലീസിനെ പരസ്യമായി ശാസിച്ചാണ് യുവജന ക്ഷേമ കായിക വകുപ്പ് മന്ത്രി അശോക് ചന്ദ്‌ന സോഷ്യല്‍മീഡിയയില്‍ താരമായത്. ഈ പോലീസുകാരനെ കുറിച്ച് മുമ്പും മന്ത്രിയ്ക്ക് പരാതി കിട്ടിയിരുന്നു. തുടര്‍ന്നാണ് അന്വേഷിക്കാന്‍ നേരിട്ടെത്തിയത്.

ജനങ്ങളില്‍ നിന്നും പണം തട്ടിയെടുക്കാനാണോ നിങ്ങള്‍ ടോള്‍ ബൂത്തില്‍ ഇരിക്കുന്നത് ? ഒരു കാര്യം ചെയ്യാം പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും നിങ്ങളെ ഞാന്‍ പുറത്താക്കി തരാം. എന്നിട്ട് സ്ഥിരമായി ടോള്‍ ബൂത്തില്‍ ഒരു ജോലിയും തരാം, പോലീസുകാരനോട് മന്ത്രി പറഞ്ഞു. വീഡിയോ വൈറലാകുകയാണ്. ടോള്‍ ബൂത്തിലെത്തുന്ന യാത്രക്കാരില്‍ നിന്നും ഇയാള്‍ നൂറു രൂപ വച്ച് ഈടാക്കിയിരുന്നു .

Read more topics: rajastan minister, bribe, police
English summary
rajastan minister against bribes
topbanner

More News from this section

Subscribe by Email