Saturday September 22nd, 2018 - 2:00:am
topbanner

പദ്മാവത് കേസ്: ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്നുറച്ച് ഹരിയാന, രാജസ്ഥാന്‍ സര്‍ക്കാരുകള്‍

Anju NC
പദ്മാവത് കേസ്: ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്നുറച്ച് ഹരിയാന, രാജസ്ഥാന്‍ സര്‍ക്കാരുകള്‍

ന്യൂഡല്‍ഹി: വിവാദ ചിത്രം 'പദാമാവത്'ന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കിയ സുപ്രീം കോടതി ഉത്തരവിനെതിരെ ഹരിയാന,രാജസ്ഥാന്‍ സര്‍ക്കാരുകള്‍ അപ്പീല്‍ നല്‍കാനൊരുങ്ങുന്നു. സുപ്രീം കോടതി വിധിക്കെതിരെ തങ്ങള്‍ അപ്പീല്‍ പോയേക്കും എന്നാണ് ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജ് അറിയിച്ചത്. രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത്,ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയ വിലക്കാണ് സുപ്രീംകോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് മാറ്റിയത്.

രാജസ്ഥാന്‍ സര്‍ക്കാരും ഇതേ നിലപാട് തന്നെയാണ് സ്വീകരിച്ചിരിക്കുന്നത്. സുപ്രീംകോടതി വിധിയെ ബഹുമാനിക്കുന്നെങ്കിലും ഇതിനെതിരെ അപ്പീല്‍ പോകാനുള്ള സാധ്യതകള്‍ പരിഗണിക്കുമെന്ന് രാജസ്ഥാന്‍ ആഭ്യന്തര മന്ത്രി ഗുലാബ്ചന്ദ് കഠാരിയ അറിയിച്ചു.

സിനിമയുടെ പേരും വിവാദ രംഗങ്ങളും സെന്‍സര്‍ബോര്‍ഡ് നിര്‍ദേശപ്രകാരം മാറ്റിയിട്ടും റിലീസ് തടയുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നിര്‍മാതാക്കള്‍ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഈ മാസം 25നാണ് പദ്മാവത് റിലീസ് തിയതി നിശ്ചയിച്ചിരുന്നത്.

നേരത്തെ, കര്‍ണി സേനക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍മാതാക്കള്‍ ചിത്രത്തിന്റെ പേര് പദ്മാവതി എന്നതില്‍നിന്നു പദ്മാവതിലേക്കു മാറ്റാന്‍ നിര്‍ബന്ധിതരായിരുന്നു. അതേസമയം, പേര് മാറ്റിയാലും ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് കര്‍ണി സേന.

English summary
rajastan and hariyana govt against padmavath in supreme court
topbanner

More News from this section

Subscribe by Email