Thursday June 21st, 2018 - 12:08:am
topbanner
Breaking News

അന്‍പതാം പിറന്നാള്‍ ദിനത്തില്‍ രാജ് താക്കറെയുടെ സമ്മാനം; ഒന്‍പത് രൂപ വരെ കുറച്ച് പെട്രോള്‍

Jikku Joseph
അന്‍പതാം പിറന്നാള്‍ ദിനത്തില്‍ രാജ് താക്കറെയുടെ സമ്മാനം; ഒന്‍പത് രൂപ വരെ കുറച്ച് പെട്രോള്‍

മുംബൈ: അന്‍പതാം പിറന്നാള്‍ ദിനത്തില്‍ ഇരുചക്രവാഹന യാത്രക്കാര്‍ക്ക് പെട്രോള്‍ വില കുറച്ചു നല്‍കി മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന അധ്യക്ഷന്‍ രാജ് താക്കറെ. മഹാരാഷ്ട്രയിലെ തിരഞ്ഞെടുത്ത പമ്പുകളിലാണ് ഇന്ന് ഇരുചക്രവാഹനവുമായി എത്തുന്നവര്‍ക്ക് നാലു മുതല്‍ ഒന്‍പതു രൂപ വരെ ഇളവു നല്‍കിയത്.

വ്യാഴാഴ്ച മഹാരാഷ്ട്ര നവനിര്‍മാണ സേനയുടെ പ്രസിഡന്റ് രാജ് താക്കറെയുടെ 50-ാം പിറന്നാളായിരുന്നു. പിറന്നാള്‍ പ്രമാണിച്ച് കുറഞ്ഞ വിലയില്‍ പെട്രോള്‍ നല്‍കുമെന്ന് എം.എന്‍.സി ട്വീറ്റ് ചെയ്തതോടെ അതിരാവിലെ തന്നെ പമ്പുകളില്‍ നീണ്ട ക്യൂവായിരുന്നു. പമ്പുകളില്‍ നിന്ന് കുറഞ്ഞ വിലയില്‍ പെട്രോള്‍ ലഭിച്ചതോടെ പലരും ഫുള്‍ ടാങ്ക് ഇന്ധനമടിച്ചാണ് മടങ്ങിയത്.

രാജ്യത്ത് വര്‍ധിച്ചുവരുന്ന പെട്രോള്‍ വില വര്‍ധനവില്‍ പ്രതിഷേധിച്ച് കൂടിയാണ് താക്കറെയുടെ പിറന്നാള്‍ ദിനത്തില്‍ പെട്രോള്‍ വില കുറച്ചതെന്നും എം.എന്‍.സി വ്യക്തമാക്കി. പെട്രോള്‍ വില വര്‍ധനവില്‍ മോഡിയേയും അമിത് ഷായേയും പരിഹസിക്കുന്ന കാര്‍ട്ടൂണും രാജ് താക്കറെ പോസ്റ്റ് ചെയ്തിട്ടുണ്ട്.


അപ്രതീക്ഷിത ഓഫര്‍ ലഭിച്ചതോടെ അസാധാരണമായ തിരക്കാണ് പമ്പുകളില്‍ അനുഭവപ്പെട്ടത്. അന്‍പതു വയസ്സു തികയുന്ന താക്കറേയ്ക്ക് ആശംസകള്‍ അര്‍പ്പിച്ചാണ് വാഹന ഉടമകള്‍ മടങ്ങിയത്. മഹാരാഷ്ട്രയിലെ ഇന്നത്തെ പെട്രോള്‍ വില 84.26 രൂപയാണ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ പമ്പുകളിലെത്തി കണക്കെടുക്കുകയും ദിവസത്തെ മുഴുവന്‍ ചെലവും തിട്ടപ്പെടുത്തി അവസാനം ആവശ്യമായ തുക പമ്പില്‍ നല്‍കുമെന്ന് പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

English summary
birthday boy raj thackeray gift to maharashtra fuel upto rs. 9 cheaper

More News from this section

Subscribe by Email