Saturday September 21st, 2019 - 11:14:pm
topbanner
Breaking News
jeevanam

മോദി മാനസികമായി തോല്‍വി സമ്മതിച്ചുവെന്ന് രാജ് താക്കറെ

BI
മോദി മാനസികമായി തോല്‍വി സമ്മതിച്ചുവെന്ന് രാജ് താക്കറെ

പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയ ശേഷം മോദി ആദ്യമായി ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തെ വിമര്‍ശിച്ച് എം.എന്‍.എസ് തലവന്‍ രാജ്താക്കറെ. മോദി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരം നല്‍കാതിരുന്നത് തെരഞ്ഞെടുപ്പില്‍ തോല്‍വി സമ്മതിച്ചതിന്റെ ലക്ഷണമാണെന്ന് രാജ്താക്കറെ പറഞ്ഞു. വാര്‍ത്താ സമ്മേളനമല്ല 'മൗന്‍ കീ ബാത്ത്' ആണ് നടന്നതെന്നും അദ്ദേഹം പരിഹസിച്ചു.

'അമിത് ഷാ എല്ലാ കാര്യങ്ങളും പറയുമായിരുന്നെങ്കില്‍ പ്രധാനമന്ത്രി എന്തിനാണ് പത്രസമ്മേളനത്തില്‍ വന്നിരുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷം താന്‍ ചെയ്തതിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരം പറയാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് മാനസികമായി തോല്‍വി സമ്മതിച്ചുവെന്നതിന്റെ തെളിവാണ്'-രാജ്താക്കറെ പറഞ്ഞു.

മറ്റുള്ളവരെ കേള്‍ക്കാന്‍ മോദിയ്ക്ക് ധൈര്യമില്ലെന്നും ഇത്രയും കാലം മോദി സംസാരിക്കുകയും ജനങ്ങള്‍ കേള്‍ക്കുകയുമാണുണ്ടായതെന്നും രാജ്താക്കറെ വിമര്‍ശിച്ചു.

 

Viral News

Read more topics: raj thackeray, narendra modi
English summary
raj thackeray criticize pm modo press meet
topbanner

More News from this section

Subscribe by Email