Tuesday December 11th, 2018 - 10:18:am
topbanner

വിസര്‍ജ്യത്തില്‍ നാറുന്ന ട്രാക്കും സ്റ്റേഷനും അവസാനിപ്പിക്കാന്‍ ഇന്ത്യന്‍ റെയില്‍വെ

suji
വിസര്‍ജ്യത്തില്‍ നാറുന്ന ട്രാക്കും സ്റ്റേഷനും അവസാനിപ്പിക്കാന്‍ ഇന്ത്യന്‍ റെയില്‍വെ

ഇന്ത്യന്‍ റെയില്‍വെ ട്രാക്കുകള്‍ നീളം കൊണ്ട് മാത്രമല്ല ലോകത്തിലെ ഏറ്റവും വലിയ കക്കൂസ് എന്ന കുപ്രശസ്തിയും ഈ ട്രാക്കുകള്‍ നേടിയിട്ടുണ്ട്. എന്നാല്‍ 2018 അവസാനത്തോടെ ഈ ചീത്തപ്പേര് ഒഴിവാക്കാനാണ് റെയില്‍വെ തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യയിലെ 1.3 ലക്ഷം റെയില്‍ റൂട്ടാണ് ഗ്രീന്‍ കോറിഡോറായി മാറ്റുന്നത്. പരമ്പരാഗത റെയില്‍ ടോയ്‌ലറ്റുകള്‍ മാറ്റി ബയോ ടോയ്‌ലറ്റുകള്‍ ആക്കുകയാണ് റെയില്‍വെ.

റെയില്‍വെ ട്രാക്കുകളിലും, സ്റ്റേഷനുകളിലും മനുഷ്യ വിസര്‍ജ്യം വീഴുന്നത് ഇതുവഴി ഒഴിവാക്കാം. സ്വച്ഛ് ഭാരത് ദൗത്യത്തിന്റെ ഭാഗമായി എല്ലാ ട്രെയിനുകളിലും ബയോ ടോയ്‌ലറ്റുകള്‍ സ്ഥാപിക്കാനുള്ള മിഷനിലാണ് റെയില്‍വെ. രാജ്യത്തെ 55 ശതമാനം ട്രെയിനുകളിലും പദ്ധതി നടപ്പാക്കി കഴിഞ്ഞെന്നാണ് റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ അശ്വനി ലോഹാനി അവകാശപ്പെടുന്നു.

റെയില്‍വെയെ ആധുനികവ്തകരിക്കുകയെന്ന ലക്ഷ്യമാണ് 2018ല്‍ നടപ്പാക്കുകയെന്ന് ചെയര്‍മാന്‍ പറയുന്നു. ബയോ ടോയ്‌ലറ്റ് ഇതിലെ ആദ്യ നടപടിയാണ്. നിലവിലെ ഐസിഎഫ് നിര്‍മ്മിക്കുന്ന കോച്ചുകള്‍ ഏപ്രിലോടെ അവസാനിപ്പിക്കും. അത് മുതല്‍ പുതിയ എല്‍എച്ച്ബി കോച്ചുകളാണ് നിര്‍മ്മിക്കുക. ബയോ ടോയ്‌ലറ്റുകള്‍ ഘടിപ്പിക്കാന്‍ റെയില്‍വെ വര്‍ക്ക്‌ഷോപ്പുകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

 

Read more topics: railway, eco friendly ,toilet
English summary
railways to bring in eco friendly toilets in trains by 2018
topbanner

More News from this section

Subscribe by Email