Monday September 24th, 2018 - 7:23:am
topbanner

യാത്രക്കാരുമായി ട്രെയിന്‍ കുതിച്ചത് റൂട്ട് മാറി; ന്യൂഡല്‍ഹി സ്റ്റേഷനിലേക്കുള്ള ട്രെയിന്‍ എത്തിയത് ഓള്‍ഡ് ഡല്‍ഹിയില്‍

Jikku Joseph
യാത്രക്കാരുമായി ട്രെയിന്‍ കുതിച്ചത് റൂട്ട് മാറി; ന്യൂഡല്‍ഹി സ്റ്റേഷനിലേക്കുള്ള ട്രെയിന്‍ എത്തിയത് ഓള്‍ഡ് ഡല്‍ഹിയില്‍

ന്യൂഡല്‍ഹി: യാത്രക്കാരുമായി കുതിച്ച ട്രെയിന്‍ ഓടിയത് റൂട്ട് മാറി. പാനിപ്പത്തില്‍നിന്ന് ന്യൂഡല്‍ഹിയിലേക്കുള്ള ഹ്രസ്വദൂര ട്രെയിന്‍, റൂട്ട് കണ്‍ട്രോളിലുണ്ടായ പിഴവു മൂലം എത്തിച്ചേര്‍ന്നത് ഓള്‍ഡ് ഡല്‍ഹി സ്റ്റേഷനില്‍. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. ട്രെയിന്‍ നമ്പര്‍ 64464 ആണ് ന്യൂഡല്‍ഹിക്കു പകരം ഓള്‍ഡ് ഡല്‍ഹി സ്റ്റേഷനിലെത്തിയത്.

റൂട്ട് കണ്‍ട്രോളിലുണ്ടായ പിഴവാണ് സ്റ്റേഷന്‍ മാറാന്‍ കാരണമായത്. റൂട്ട് കണ്‍ട്രോളിലുണ്ടായിരുന്ന പാനല്‍ ഓപ്പറേറ്റര്‍ ന്യൂഡല്‍ഹിയെന്നതിനു പകരം ഓള്‍ഡ് ഡല്‍ഹി സ്റ്റേഷന്‍ എന്നാണ് സെറ്റ് ചെയ്തത്. ലോക്കോ പൈലറ്റും യാത്രക്കാരും റൂട്ട് മാറിയത് അറിഞ്ഞത് ട്രെയിന്‍ 7.50 ഓടെ പ്ലാറ്റ് ഫോമിലെത്തിയപ്പോഴാണ്.

പിഴവു പറ്റിയെന്ന് മനസിലാക്കിയതോടെ ട്രെയിന്‍ ന്യൂഡല്‍ഹി സ്റ്റേഷനിലേക്ക് തിരിച്ചുവിടുകയായിരുന്നു. പാനിപത്തില്‍ നിന്ന് പുറപ്പെടുന്ന രണ്ട് ട്രെയിനുകളുടെ പേരിലുള്ള സാമ്യമായിരിക്കും ഇത്തരം പിഴവ് സംഭവിക്കാന്‍ കാരണമെന്നാണ് റെയില്‍വേയുടെ പ്രാഥമിക നിഗമനം. സംഭവത്തിനു കാരണക്കാരായ ഉദേഗ്യസ്ഥരെ റെയില്‍വേ അന്വേഷണത്തിന്റെ ഭാഗമായി സസ്പെന്‍ഡ് ചെയ്തതായി റെയില്‍വേ വക്താവ് പറഞ്ഞു.

English summary
train turns up at wrong delhi station after losing track, official suspended
topbanner

More News from this section

Subscribe by Email