Sunday November 18th, 2018 - 1:00:am
topbanner

ആക്‌സിസ് ബാങ്കില്‍ 44 വ്യാജ അക്കൗണ്ടുകളില്‍ 100 കോടി രൂപ; ബാങ്കിന്റെ ഒത്താശയോടെ വെളുപ്പിക്കല്‍

NewsDesk
ആക്‌സിസ് ബാങ്കില്‍ 44 വ്യാജ അക്കൗണ്ടുകളില്‍ 100 കോടി രൂപ; ബാങ്കിന്റെ ഒത്താശയോടെ വെളുപ്പിക്കല്‍

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കാന്‍ കൂട്ടുനിന്നതിന്റെ പേരില്‍ ആക്‌സിസ് ബാങ്കിലെ ഉദ്യോഗസ്ഥര്‍ അറസ്റ്റിലായതിന്റെ പിന്നാലെ മധ്യഡല്‍ഹിയിലെ ചാന്ദ്‌നി ചൗക്കിലുള്ള ആക്‌സിസ് ബാങ്ക് ശാഖയില്‍ വന്‍തോതിലുള്ള അനധികൃത അക്കൗണ്ടുകള്‍.

ആദായ വകുപ്പ് നടത്തിയ റെയ്ഡില്‍ 44 വ്യാജ അക്കൗണ്ടുകളിലായി 100 കോടി രൂപ നിക്ഷേപിച്ചതായി കണ്ടെത്തി. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം വന്ന നവംബര്‍ എട്ടാം തീയതി മുതലാണ് 100 കോടി രൂപയുടെ പഴയ നോട്ടുകള്‍ ഈ അക്കൗണ്ടുകളിലേക്ക് എത്തിയതെന്ന് ആദായ വകുപ്പ് പറഞ്ഞു.

44 വ്യാജ അക്കൗണ്ടുകളും കള്ളരേഖകള്‍ വ്യാജരേഖകളിലൂടെ ഉണ്ടാക്കിയത്. ഈ ശാഖയില്‍ നോട്ട് അസാധുവാക്കലിനെത്തുടര്‍ന്ന് 450 കോടിയുടെ നിക്ഷേപമുണ്ടായെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്ന് ആദായനികുതി വകുപ്പ് പലസ്ഥലത്തും റെയ്ഡ് നടത്തിയ കോടിക്കണക്കിന് രൂപയുടെ പുതിയ നോട്ടുകള്‍ പിടികൂടിയിരുന്നു. ഇവയില്‍ ഭൂരിപക്ഷവും ന്യജെന്‍ ബാങ്കുകള്‍ വഴി വെളുപ്പിച്ചെടുത്തവയാണെന്നാണ് സൂചന.

Read more topics: Account, Raid, Delhi, Axis, Bank, Branch
English summary
44 Fake Accounts With Rs. 100 Crore Found In Raids On Delhi Axis Bank Branch
topbanner

More News from this section

Subscribe by Email