Thursday February 21st, 2019 - 11:46:pm
topbanner

ആക്‌സിസ് ബാങ്കില്‍ വീണ്ടും പരിശോധന; 60 കോടി രൂപയുടെ വ്യാജ നിക്ഷേപം

NewsDesk
ആക്‌സിസ് ബാങ്കില്‍ വീണ്ടും പരിശോധന; 60 കോടി രൂപയുടെ വ്യാജ നിക്ഷേപം

നോയിഡ: ആക്‌സിസ് ബാങ്ക് നോയിഡ ശാഖയില്‍ ആദായ നികുതി ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ 60 കോടി രൂപയുടെ വ്യാജ നിക്ഷേപം കണ്ടെത്തി. 20 അക്കൗണ്ടുകളിലായാണ് ഇത്രയും തുക നിക്ഷേപിച്ചിരിക്കുന്നത്.

സെക്ടര്‍ 51 ലെ ബാങ്കിലാണ് തിരിമറി. രാജ്യമൊട്ടുക്ക് ബ്രാഞ്ചുകളുള്ള ആക്‌സിസ് ബാങ്കില്‍ വന്‍തോതില്‍ കള്ളപ്പണ നിക്ഷേപം ഉണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് ആദായ നികുതി വകുപ്പ് പരിശോധന നടത്തുന്നത്.

കഴിഞ്ഞദിവസം ആക്‌സിസ് ബാങ്കിന്റെ ഡല്‍ഹി ചാന്ദ്‌നി ചൗക്ക് ബ്രാഞ്ച് ശാഖയില്‍ കെവൈസി നിബന്ധനകള്‍ പാലിക്കാത്ത 44 അക്കൗണ്ടുകളില്‍ 100 കോടി രൂപയും 15 വ്യാജ അക്കൗണ്ടുകളില്‍ 70 കോടി രൂപയും കണ്ടെത്തിയിരുന്നു.

450 കോടി രൂപയുടെ നിക്ഷേപങ്ങള്‍ക്ക് വ്യക്തമായ രേഖകളില്ലെന്നും വ്യക്തമായിരുന്നു. കള്ളപ്പണം വെളുപ്പിക്കാന്‍ സ്വകാര്യ ബാങ്കുകള്‍ സഹായിക്കുന്നുണ്ടെന്ന ആരോപണം ശരിവെക്കുന്നതാണ് ആക്‌സിസ് ബാങ്കിലെ അനധികൃത നിക്ഷേപങ്ങള്‍.

Viral News

Read more topics: account, Axis, bank, Noida
English summary
20 fake accounts, Rs 60 crore found in I-T raid on Axis bank branch in Noida
topbanner

More News from this section

Subscribe by Email