Friday September 21st, 2018 - 9:49:pm
topbanner

രാഹുല്‍ അമേഠിയില്‍ നിന്ന് തന്നെ മത്സരിക്കും ; സോണിയയുടെ കാര്യത്തില്‍ തീരുമാനമായില്ല

suji
രാഹുല്‍ അമേഠിയില്‍ നിന്ന് തന്നെ മത്സരിക്കും ; സോണിയയുടെ കാര്യത്തില്‍ തീരുമാനമായില്ല

ന്യൂഡല്‍ഹി ; വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ഗാന്ധി യുപിയിലെ അമേഠിയില്‍ നിന്ന് തന്നെ മത്സരിക്കും. എന്നാല്‍ റായ്ബറേലിയില്‍ നിന്ന് സോണിയാഗന്ധി വീണ്ടും മത്സരിക്കുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് റിപ്പോര്‍ട്ട്. സോണിയയ്ക്ക് പകരം പ്രിയങ്ക മത്സരിക്കുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. അതിനിടെ ശിവസേനയുമായി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സഖ്യം ഉണ്ടാക്കില്ലെന്നും പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി.

അമേഠി ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായ നാലാം തവണയാണ് രാഹുല്‍ഗാന്ധി മത്സരിക്കാനൊരുങ്ങുന്നത്. 2004 ല്‍ ആയിരുന്നു രാഹുല്‍ ആദ്യമായി അമേഠിയില്‍ നിന്ന് ജനവിധി തേടിയത്. നെഹ്രു കുടുംബത്തിന്റെ സ്വന്തം മണ്ഡലമായാണ് അമേഠി വിലയിരുത്തപ്പെടുന്നത്. രാഹുലിന്റെ കുടുംബത്തില്‍ നിന്ന് ഇതുവരെ നാലു പേര്‍ ഈ മണ്ഡലത്തില്‍ ജനവിധി തേടിയിട്ടുണ്ട്. സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി, സോണിയാ ഗാന്ധി, രാഹുല്‍ഗാന്ധി എന്നിവരാണ് ഈ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടിയ നെഹ്രു കുടുംബാംഗങ്ങള്‍.

അതേസമയം ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണ് സോണിയാഗാന്ധി തനിക്ക് പകരം മകള്‍ പ്രിയങ്കയെ മത്സരിപ്പിക്കാന്‍ ഒരുങ്ങുന്നതെന്നാണ് അഭ്യൂഹങ്ങള്‍. അങ്ങനെയെങ്കില്‍ കഴിഞ്ഞ കുറേ കാലങ്ങളായി പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ നിലനിന്നിരുന്ന അനിശ്ചിതത്വത്തിനും പരിഹാരമാകും. രാഷ്ട്രീയമായ എതിര്‍പ്പുകള്‍ കാരണമാണ് ശിവസേനയുമായുള്ള സഖ്യം കോണ്‍ഗ്രസ് തള്ളിയതെന്നാണ് റിപ്പോര്‍ട്ട് .

Read more topics: rahul, amedi, soniya gandhi
English summary
rahul will continue from amedi
topbanner

More News from this section

Subscribe by Email