Saturday February 16th, 2019 - 3:04:pm
topbanner

നോട്ട് നിരോധന സമയത്ത് നേട്ടമുണ്ടാക്കിയ അമിത് ഷായ്ക്ക് അഭിനന്ദനങ്ങള്‍ ; ട്രോളി രാഹുല്‍ഗാന്ധി

suji
നോട്ട് നിരോധന സമയത്ത് നേട്ടമുണ്ടാക്കിയ അമിത് ഷായ്ക്ക് അഭിനന്ദനങ്ങള്‍ ; ട്രോളി രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി ; ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായെ പരിഹസിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി രംഗത്ത്. നോട്ട് നിരോധന സമയത്ത് ഏറ്റവും കൂടുതല്‍ നിരോധിത നോട്ടുകള്‍ നിക്ഷേപിച്ച ബാങ്ക് അമിത് ഷായുടേതാണെന്ന വാര്‍ത്ത പുറത്തുവന്നതോടെയാണ് രാഹുലിന്റെ പരിഹാസം.

അമിത് ഷാ ഡയറക്ടറായ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കില്‍ നോട്ട് നിരോധന കാലത്ത് ഏറ്റവും കൂടുതല്‍ ആയിരം, അഞ്ഞൂറ് നോട്ടുകള്‍ സ്വരൂപിച്ചതില്‍ അഭിനന്ദനങ്ങള്‍ അറിയിക്കുന്നുവെന്നായിരുന്നു രാഹുലിന്റെ കളിയാക്കല്‍. ട്വിറ്ററിലൂടെയാണ് പരിഹാസം.
നോട്ട് നിരോധനകാലത്ത് ഏറ്റവും കൂടുതല്‍ 1000, 500 രൂപയുടെ കറന്‍സികള്‍ നിക്ഷേപിക്കപ്പെട്ട ജില്ലാ സഹകരണ ബാങ്കുകളുടെ പട്ടികയിലാണ് അമിത് ഷായുടെ ബാങ്ക് ഒന്നാം സ്ഥാനം നേടിയത്. മുംബൈയിലെ വിവരാവകാശ പ്രവര്‍ത്തകന്‍ നല്‍കിയ അപേക്ഷയിലാണ് ഇക്കാര്യങ്ങള്‍ പുറത്തുവന്നത്.
2016 നവംബര്‍ എട്ടിനു നോട്ട് നിരോധനം നിലവില്‍ വന്ന് അഞ്ച് ദിവസത്തിനുള്ളില്‍ അമിത് ഷാ ഡയറക്ടറായ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കില്‍ 745.59 കോടി രൂപ നിക്ഷേപിക്കപ്പെട്ടുവെന്നാണ് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നത്. നോട്ട് നിരോധനത്തിന് അഞ്ച് ദിവസത്തിന് ശേഷം സഹകരണ ബാങ്കുകള്‍ക്ക് നിരോധിക്കപ്പെട്ട നോട്ടുകള്‍ സ്വീകരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു.

സഹകരണ ബാങ്കുകളുടെ കള്ളപ്പണം വെളുപ്പിക്കാനുള്ള സാധ്യത മുന്നില്‍ കണ്ടായിരുന്നു നിരോധനം ഏര്‍പ്പെടുത്തിയത്. എന്നാല്‍, ഈ തീരുമാനം നിലവില്‍ വരുന്നതിന് മുമ്പ് തന്നെ അമിത് ഷായുടെ ബാങ്കില്‍ കോടികള്‍ നിക്ഷേപിക്കപ്പെട്ടിട്ടുണ്ട്. അഹമ്മദാബാദ് ബാങ്കിന് പുറമെ രാജ്‌കോട്ടിലെ ജില്ലാ സഹകരണ ബാങ്കില്‍ അഞ്ച് ദിവസത്തിനുള്ളില്‍ 693.19 കോടിയാണ് നിക്ഷേപിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

 

Viral News

Read more topics: rahul,amit shah
English summary
rahul troll amit shah
topbanner

More News from this section

Subscribe by Email