Tuesday October 23rd, 2018 - 5:25:pm
topbanner
Breaking News

കര്‍ണാടകയിലും ഗുജറാത്ത് മോഡല്‍ പരീക്ഷിക്കാനൊരുങ്ങി രാഹുല്‍ഗാന്ധി

suji
കര്‍ണാടകയിലും ഗുജറാത്ത് മോഡല്‍ പരീക്ഷിക്കാനൊരുങ്ങി രാഹുല്‍ഗാന്ധി

കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഗുജറാത്ത് മോഡല്‍ പര്യടനം അടുത്ത മാസം പത്തു മുതല്‍. ആദ്യ വട്ടം മൂന്നു ദിവസത്തെ പര്യടനം നടത്തുന്ന രാഹുല്‍ പിന്നാലെ മൂന്നു ത്രിദിന പ്രചാരണ പരിപാടികള്‍ കൂടി നടത്തും. വിജയകരമായ ഗുജറാത്ത് മോഡല്‍ പരീക്ഷിക്കാന്‍ കര്‍ണാടകയില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കളുമായി രാഹുല്‍ നടത്തിയ യോഗത്തില്‍ തീരുമാനമായി.

നാവു പിഴയ്ക്കരുത്, സദുദ്ദേശ്യത്തോടെ പറയുന്ന കാര്യങ്ങളായാലും ദുര്‍വ്യാഖ്യാനമുണ്ടാകുമെന്ന മുന്നറിയിപ്പും രാഹുല്‍ നേതാക്കള്‍ക്ക് നല്‍കി. ഗുജറാത്ത് തിരഞ്ഞെടുപ്പ് കാലത്ത് മോദിയ്‌ക്കെതിരെ മണിശങ്കര്‍ നടത്തിയ പ്രസ്താവന തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായിരുന്നു.

വീടുകള്‍ തോറും കയറി ഇറങ്ങിയുള്ള പ്രചരണം ഒന്നാം ഘട്ടം പൂര്‍ത്തിയായി. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും നേരത്തെ പൂര്‍ത്തിയാക്കി ശക്തമായി രംഗത്തുവരികയാണ് കോണ്‍ഗ്രസ് ലക്ഷ്യം.

English summary
Rahul to helm Karnataka campaign
topbanner

More News from this section

Subscribe by Email