Wednesday November 14th, 2018 - 12:23:pm
topbanner

തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇന്ധന വില വീണ്ടും കൂടി : മോദി ജനങ്ങളെ വിഡ്ഢികളാക്കുന്നു

akhila
തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇന്ധന വില വീണ്ടും കൂടി : മോദി ജനങ്ങളെ വിഡ്ഢികളാക്കുന്നു

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇന്ധന വില വീണ്ടും കൂടി. മോദി ജനങ്ങളെ വിഡ്ഢികളാക്കുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി.

കഴിയുന്നത്ര വേഗത്തില്‍ കഴിയുന്നത്ര ജനങ്ങളെ വിഡ്ഢികളാക്കുക എന്നതാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രധാന തത്വമെന്ന് രാഹുല്‍. കര്‍ണാടക തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇന്ധന വില വീണ്ടും കൂടിയത് ജനങ്ങളെ വിഡ്ഢികളാക്കലല്ലാതെ മറ്റെന്താണെന്നും ഇത് മോഡിണോമിക്സാണെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

പെട്രോളിന്റേയും, ഡീസലിന്റേയും വില വീണ്ടും വര്‍ധിച്ചു. മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരവും ഇന്ധനവില വര്‍ധനവില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. കര്‍ണാടക തിരഞ്ഞെടുപ്പ് വരെ നിലനിന്ന ഇന്ധനവില കുറഞ്ഞിരുന്നത് തിരഞ്ഞെടുപ്പോടെ അവസാനിച്ചുവെന്നും ചിദംബരം പറഞ്ഞു.

കഴിഞ്ഞ മാസം 24-നായിരുന്നു ഇന്ധന വില അവസാനമായി വര്‍ധിച്ചത്. ദിവസങ്ങള്‍ക്കകം ഉണ്ടായ വര്‍ധനവ് നാല് വര്‍ഷത്തെ ഏറ്റവും വലിയ വില വര്‍ധനവായെന്നും ചിദംബരം പറഞ്ഞു.




Read more topics: rahul gandhi, petrol, price,
English summary
rahul slams government over petrol price hike
topbanner

More News from this section

Subscribe by Email