Friday March 22nd, 2019 - 8:35:pm
topbanner
topbanner

ദുബായ് അക്ഷരാര്‍ത്ഥത്തില്‍ അമ്പരപ്പിച്ചു ; കേരള ഘടകത്തിന് പ്രത്യേക നന്ദി അറിയിച്ച് രാഹുല്‍ഗാന്ധി

suji
ദുബായ് അക്ഷരാര്‍ത്ഥത്തില്‍ അമ്പരപ്പിച്ചു ; കേരള ഘടകത്തിന് പ്രത്യേക നന്ദി അറിയിച്ച് രാഹുല്‍ഗാന്ധി

ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന പരിപാടി വിജയമാക്കിയ പ്രവര്‍ത്തകര്‍ക്കും വോളണ്ടിയര്‍മാര്‍ക്കും നന്ദി അറിയിച്ച് രാഹുല്‍ഗാന്ധിയുടെ ട്വീറ്റ്. സ്‌പോര്‍ട്‌സ് സ്‌റ്റേഡിയത്തില്‍ സംഘടിപ്പിച്ച ഗംഭീര റാലിയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ രാഹുല്‍ പ്രത്യേകം അഭിനന്ദിച്ചു.

ദുബായില്‍ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച എല്ലാ പരിപാടികളും വന്‍ വിജയമാക്കി തീര്‍ക്കാന്‍ പരിശ്രമിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു. പ്രത്യേകിച്ച് സ്‌പോര്‍ട്‌സ് സ്‌റ്റേഡിയത്തില്‍ കഴിഞ്ഞ രാത്രി ഗംഭീര റാലി.. കോണ്‍ഗ്രസിന്റെ കേരള യൂണിറ്റിനും വോളണ്ടിയര്‍മാര്‍ക്കും പ്രത്യേകം നന്ദി അറിയിക്കുന്നു, രാഹുല്‍ കുറിച്ചു.
രണ്ടു ദിവസത്തെ യുഎഇ സന്ദര്‍ശനത്തിന് എത്തിയ രാഹുല്‍ കഴിഞ്ഞ ദിവസം ദുബായിലെ പ്രവാസികളെ അഭിസംബോധന ചെയ്തു. പതിനായിരങ്ങളാണ് സ്റ്റേഡിയത്തിലെത്തിയത്‌

Read more topics: rahul , uae
English summary
rahul says thanks to volunteers
topbanner

More News from this section

Subscribe by Email