Friday September 21st, 2018 - 7:31:pm
topbanner

രാഹുല്‍ പ്രധാനമന്ത്രി പദത്തിലേക്കുള്ള മത്സരത്തിനൊരുങ്ങി ; പ്രചാരണ തന്ത്രങ്ങള്‍ മെനയുന്നു

suji
രാഹുല്‍ പ്രധാനമന്ത്രി പദത്തിലേക്കുള്ള മത്സരത്തിനൊരുങ്ങി ; പ്രചാരണ തന്ത്രങ്ങള്‍ മെനയുന്നു

പ്രധാനമന്ത്രി പദത്തിലേക്ക് ഒരു വര്‍ഷക്കാലം മുന്‍പ് തന്നെ മുന്നൊരുക്കങ്ങള്‍ കോണ്‍ഗ്രസ് തുടങ്ങിക്കഴിഞ്ഞു. അടുത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി മുഖമായി രാഹുല്‍ ഗാന്ധിയെ ഉയര്‍ത്തിക്കാണിക്കാനുള്ള നടപടികളാണ് ആരംഭിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയാണ് ആധാരം.അടുത്ത വര്‍ഷം പ്രധാനമന്ത്രി പദത്തിലേക്ക് മത്സരിക്കുന്നത് രാഹുല്‍ ആണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. അങ്ങിനെ വരുമ്പോള്‍ ജനങ്ങളുടെ നിലപാട് മനസ്സിലാക്കാനും, അവര്‍ക്ക് ഇക്കാര്യത്തില്‍ ആകാംക്ഷ ഉണ്ടോയെന്ന് അറിയാനുമെല്ലാം ഈ നീക്കം ഉപകരിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കുന്നു.

ജനങ്ങള്‍ എത്തരത്തിലാണ് രാഹുലിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തോട് പ്രതികരിക്കുന്നതെന്ന് മനസ്സിലാക്കി പ്രചരണതന്ത്രങ്ങള്‍ ഒരുക്കാനാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. ഔദ്യോഗികമായി രാഹുലിന്റെ പ്രധാനമന്ത്രി സ്ഥാര്‍ത്ഥിത്വം പ്രഖ്യാപിക്കും മുന്‍പ് ഇതിനൊരു മുന്നൊരുക്കവും ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യതയും സൃഷ്ടിക്കുകയാണ് ഉദ്ദേശം. കൂടാതെ സഖ്യകക്ഷികള്‍ക്കും ഇതിന്റെ ഗുണം ലഭിക്കുമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുലിനെ മാത്രം ഉയര്‍ത്തിക്കാണിക്കണോ, അതോ സഖ്യകക്ഷികള്‍ ഒത്തുചേര്‍ന്ന് ഏകീകൃത പ്രതിപക്ഷമായി നേരിടണോ എന്ന കാര്യത്തിലും ഈ ഓണ്‍ലൈന്‍ പ്രചരണങ്ങളിലൂടെ തീരുമാനിക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. ജനങ്ങളുടെ പ്രതികരണങ്ങള്‍ അപ്പപ്പോള്‍ നേതൃത്വത്തെ അറിയിക്കുന്ന സുസജ്ജമായ ഓണ്‍ലൈന്‍ ടീമാണ് പ്രവര്‍ത്തിക്കുന്നത്.

 

Read more topics: rahul gandhi, preparation
English summary
rahul prepared to fight modi
topbanner

More News from this section

Subscribe by Email