Tuesday November 13th, 2018 - 6:06:am
topbanner

തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി രാഹുല്‍ ഗാന്ധി അയോധ്യ സന്ദര്‍ശിച്ചു

NewsDesk
തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി രാഹുല്‍ ഗാന്ധി അയോധ്യ സന്ദര്‍ശിച്ചു

ലക്‌നൗ: ഉത്തര്‍ പ്രദേശ് നിയമസഭാ തെരഞ്ഞടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അയോധ്യ സന്ദര്‍ശിച്ചു. 1992ല്‍ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടശേഷം ആദ്യമായാണ് നെഹ്‌റു കുടുംബത്തില്‍പ്പെട്ട ഒരു കോണ്‍ഗ്രസ് നേതാവ് അയോധ്യ സന്ദര്‍ശിക്കുന്നത്.

ഹനുമാന്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ രാഹുല്‍ ഗാന്ധി തര്‍ക്കഭൂമിയിലെ രാമക്ഷേത്രത്തിലേക്ക് പോയില്ല. രാമക്ഷേത്ര നിര്‍മാണം ബിജെപി നിയമസഭാ തെരഞ്ഞെടുപ്പില്‍ വിഷയമാക്കുമെന്നിരിക്കെ രാഹുലിന്റെ സന്ദര്‍ശത്തിന് ഏറെ പ്രാധാന്യമുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.

Read more topics: Rahul gandhi, Ayodhya, Babri
English summary
Rahul In Ayodhya, The First Visit By A Gandhi Since 1992 Babri Demolition
topbanner

More News from this section

Subscribe by Email