Wednesday November 21st, 2018 - 7:23:am
topbanner

മോദിയുടെ നാലു വര്‍ഷത്തെ ഭരണം ; മാര്‍ക്കിട്ട് രാഹുല്‍ ഗാന്ധി

suji
മോദിയുടെ നാലു വര്‍ഷത്തെ ഭരണം ; മാര്‍ക്കിട്ട് രാഹുല്‍ ഗാന്ധി

കേന്ദ്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നാലു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ മോദി സര്‍ക്കാരിന്റെ ഭരണത്തിന് മാര്‍ക്കിട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ട്വിറ്ററിലൂടെയാണ് ഗ്രേഡ് കാര്‍ഡ് പുറത്തുവിട്ടത്.

കൃഷി, വിദേശ നയം, ഇന്ധന വില, തൊഴില്‍ എന്നിവയ്ക്ക് എഫ് ഗ്രേഡ് നല്‍കിയപ്പോള്‍ മുദ്രാവാക്യം സൃഷ്ടിക്കലും സ്വയം പുകഴ്ത്തലിനും എ പ്ലസ് ഗ്രേഡ് നല്‍കിയ യോഗയ്ക്ക് ബി നെഗറ്റീവ് ഗ്രേഡാണ് നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ കൊഹ്ലി ഫിറ്റ്‌നസ് ചലഞ്ച് വിളിച്ച് പ്രധാനമന്ത്രി ഇതേറ്റെടുത്തത് വലിയ വാര്‍ത്തയായിരുന്നു.

ഇന്ധന വില കുറയ്ക്കാന്‍ ആവശ്യപ്പെട്ട് രാഹുല്‍ പ്രധാനമന്ത്രിയെ ചലഞ്ച് ചെയ്തിരുന്നു. നാലാം വാര്‍ഷികം ആഘോഷിക്കുന്ന മോദി സര്‍ക്കാരിനെ രാഹുല്‍ വിമര്‍ശിച്ചിരുന്നു. വഞ്ചനാദിനമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തിയത് .

Read more topics: rahul gandhi, modi
English summary
rahul gandhis report card for pm narendra modi
topbanner

More News from this section

Subscribe by Email