ന്യൂഡല്‍ഹി: ഗുജറാത്ത്-ഹിമാചല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനവിധി അംഗീകരിക്കുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇരു സംസ്ഥാനങ്ങളിലെയും പുതിയ സര്‍ക്കാരുകളെ അഭിനന്ദിക്കുന്നു. തന്നോടു കാണിച്ച സ്നേഹത്തിന് ഗുജറാത്തിലെയും ഹിമാചലിലെയും ജനങ്ങളോട് നന്ദി പറയുന്നുവെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.
കോണ്‍ഗ്രസിലെ എന്റെ എല്ലാ പ്രവര്‍ത്തകരെയും കുറിച്ചോര്‍ത്ത് ഞാന്‍ അഭിമാനിക്കുകയാണ്. എതിരാളികളില്‍ നിന്ന് വ്യത്യസ്തരാണ് നിങ്ങള്‍. കാരണം അന്തസോടെ നിങ്ങള്‍ പോരാടി. മാന്യതയും ധൈര്യവുമാണ് കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ ശക്തിയെന്ന് നിങ്ങള്‍ തെളിയിച്ചുവെന്നും രാഹുല്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി.
അതേസമയം, തിരഞ്ഞെടുപ്പില്‍ നിരാശയില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിക്ക് ഗുജറാത്തില്‍ നില മെച്ചപ്പെടുത്താനായതില്‍ സംതൃപ്തിയുണ്ടെന്നും രാഹുല്‍ പ്രതികരിച്ചു.