Tuesday September 25th, 2018 - 1:52:am
topbanner

പ്രതിപക്ഷം ഒന്നിച്ചാല്‍ മോഡിക്ക് വാരാണസി പോലും നഷ്ടമാവുമെന്ന് രാഹുല്‍

Jikku Joseph
പ്രതിപക്ഷം ഒന്നിച്ചാല്‍ മോഡിക്ക് വാരാണസി പോലും നഷ്ടമാവുമെന്ന് രാഹുല്‍

ബംഗളൂരു: പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ചാല്‍ 2019-ലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി പരാജയപ്പെടുമെന്ന് രാഹുല്‍ ഗാന്ധി. ഐക്യത്തിന്റെ കീഴില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് വാരാണസി സീറ്റുപോലും നഷ്ടമാകുമെന്നും രാഹുല്‍ പറഞ്ഞു. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി നടത്തുന്ന ജനാശിര്‍വാദ യാത്രയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുല്‍.

എസ്.പിയും ബി.എസ്.പിയും മോഡിക്കെതിരെ ഒന്നിച്ചത് സൂചിപ്പിച്ച രാഹുല്‍ ദേശീയതലത്തില്‍ ബി.ജെ.പിക്കെതിരെ പ്രതിപക്ഷ ഐക്യത്തിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുകയായിരുന്നു. അടുത്ത തിരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയിക്കില്ലെന്നും കോണ്‍ഗ്രസ് തിരിച്ചുവരുകയും ചെയ്യുമെന്നും പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യത്തെ മറികടന്ന് തിരഞ്ഞെടുപ്പ് വിജയിക്കുകയെന്നത് ബി.ജെ.പിക്ക് അസാധ്യമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഉപതെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലും ബിഹാറിലും അതാണ് കണ്ടതെന്നും രാഹുല്‍ പറഞ്ഞു. 2019 തിരഞ്ഞെടുപ്പിലെ വിജയമെന്ന സ്വപ്നം ബി.ജെ.പി മറക്കുന്നതാണ് നല്ലതെന്നും രാഹുല്‍ പറഞ്ഞു. വ്യത്യസ്ത രാഷ്ട്രീയ നിലപാടുകളുള്ള കക്ഷികളെയും നേതാക്കളെയും ഒന്നിച്ചു നിര്‍ത്താന്‍ കോണ്‍ഗ്രസിന് സാധിക്കും. ദുരഭിമാനമുള്ളവരോ ജനങ്ങളെ അടിച്ചമര്‍ത്തുന്നവരോ ജനങ്ങളുടെ ജീവിതത്തെ നശിപ്പിക്കുന്നവരോ അല്ല കോണ്‍ഗ്രസുകാര്‍. മോഡിയും ആര്‍.എസ്.എസും ഇപ്പോള്‍ കൊണ്ടെത്തിച്ചിരിക്കുന്ന താറുമാറായ അവസ്ഥയില്‍ നിന്നും രാജ്യത്തെ എങ്ങനെ കരകയറ്റാം എന്നതാണ് മുന്നിലുള്ള സുപ്രധാനമായ പ്രശ്നമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ആര്‍.എസ്.എസ് രാജ്യത്ത് വിദ്വേഷം പ്രചരിപ്പിക്കുകയും ജനങ്ങള്‍ സത്യം പറയുന്നതിന്റെ പേരില്‍ അവരെ കൊന്നൊടുക്കുകയുമാണ്. ഇതവസാനിപ്പിക്കണം. യു.പിയിലെ സഖ്യം തകര്‍ക്കാനാവുമെന്ന ബി.ജെ.പിയുടെ ആത്മവിശ്വാസം വെറുതെയാണ്. യു.പിയിലെ രാഷ്ട്രീയം അറിയാതെയാണ് ബി.ജെ.പി അത് പറയുന്നത്. എസ്.പിയും ബി.എസ്.പിയും കോണ്‍ഗ്രസും ഒന്നിച്ചാല്‍ യു.പിയില്‍ ബി.ജെ.പിക്ക് രണ്ടേ രണ്ടു സീറ്റ് മാത്രമേ കിട്ടൂ; അതും ഭാഗ്യമുണ്ടെങ്കില്‍ മാത്രം. ഞായറാഴ്ച നടന്ന സമാപനറാലിയില്‍ രാഹുല്‍ രൂക്ഷമായ ഭാഷയിലാണ് ബി.ജെ.പിക്കും മോഡിക്കുമെതിരെ പ്രതികരിച്ചത്.

English summary
rahul gandhi's challenge for narendra modi on varanasi, prophecy for 2019
topbanner

More News from this section

Subscribe by Email