Sunday September 23rd, 2018 - 4:37:am
topbanner

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനാകും; തോല്‍വി മറികടക്കാന്‍ അഴിച്ചുപണി

NewsDesk
രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനാകും; തോല്‍വി മറികടക്കാന്‍ അഴിച്ചുപണി

ന്യൂഡല്‍ഹി: ദേശീയ രാഷ്ട്രീയത്തില്‍ പിന്നോക്കം പോകുന്ന കോണ്‍ഗ്രസിനെ തിരിച്ചുകൊണ്ടുവരാന്‍ രാഹുല്‍ ഗാന്ധി അധ്യക്ഷനായി നേതൃത്വത്തില്‍ അഴിച്ചുപണി. ഈമാസം ചേരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തില്‍ ഇതു സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.

പ്രവര്‍ത്തക സമിതി പുനഃസംഘിപ്പിക്കുന്നതിനും നീക്കം നടക്കുന്നുണ്ട്. വരുന്ന ഉത്തര്‍പ്രദേശ്, പഞ്ചാബ് തിരഞ്ഞെടുപ്പുകള്‍ രാഹുലിന്റെ നേതൃത്വത്തിലായിരിക്കും നടക്കുക. രാഹുലിനെ കൂടാതെ ഒരുകൂട്ടം യുവ നേതാക്കളെയും കോണ്‍ഗ്രസിന്റെ നേതൃനിരയിലേക്ക് കൊണ്ടുവരാനാണ് പാര്‍ട്ടിയുടെ ആലോചന.

45 കാരനായ രാഹുല്‍ നിലവില്‍ എ.ഐ.സി.സി ഉപാധ്യക്ഷനാണ്. രാഹുല്‍ അധ്യക്ഷനാകുന്നതോടെ പാര്‍ട്ടിയില്‍ വിപുലമായ പുന:സംഘടന നടക്കും. നേതൃസ്ഥാനങ്ങളില്‍ പുതുമുഖങ്ങളും യുവാക്കളും വരുമെന്നാണ് കരുതപ്പെടുന്നത്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി, സെക്രട്ടറി, സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനങ്ങളിലും മാറ്റമുണ്ടാകും.

സോണിയ ഗാന്ധി അധ്യക്ഷ പദവിയില്‍നിന്ന് മാറണമെന്ന് പാര്‍ട്ടിക്കുള്ളില്‍നിന്നു തന്നെ അഭിപ്രായമുയരുന്നുണ്ട്. രാഹുല്‍ ചുമതലയേറ്റെടുക്കുന്നതാണ് നല്ലതെന്നും മുതിര്‍ന്ന നേതാക്കള്‍ അഭിപ്രായപ്പെട്ടിരുന്നു. അതേസമയം, രാഹുലിനു പകരം പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് നേതൃത്വം ഏറ്റെടുക്കണമെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്.

യുഡിഎഫിന്റെ കാലത്ത് നേതാവായി നടന്ന പോലീസുകാരന് എല്‍ഡിഎഫ് പണികൊടുത്തു

ഇത്രയും പ്രതീക്ഷിച്ചില്ല: പ്രിയാമണി വിവാഹ നിശ്ചയ ഫോട്ടോ പിന്‍വലിച്ചു

മണിയുടെ മരണം: അന്വേഷണം വഴിതെറ്റുന്നുവെന്ന് നിമ്മി

Read more topics: Rahul Gandhi, Congress, President
English summary
Rahul Gandhi to Take Over as Congress President Soon
topbanner

More News from this section

Subscribe by Email