Monday April 22nd, 2019 - 12:01:am
topbanner
topbanner

ബിജെപിയുടെ ശക്തികേന്ദ്രത്തില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിയ്ക്കാന്‍ രാഹുല്‍

suji
ബിജെപിയുടെ ശക്തികേന്ദ്രത്തില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിയ്ക്കാന്‍ രാഹുല്‍

ജയ്പൂര്‍: തെരഞ്ഞെടുപ്പ് ആസന്നമായ രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ പ്രചാരണ പരിപാടികള്‍ക്ക് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടക്കം കുറിയ്ക്കും. ബിജെപിയുടെ ശക്തികേന്ദ്രത്തില്‍ നിന്നും പ്രചരണം ആരംഭിക്കാനാണ് ഇക്കുറി കോണ്‍ഗ്രസിന്റെ നീക്കം.

ജയ്പൂര്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുന്ന രാഹുല്‍ ഗാന്ധി പ്രത്യേകം തയ്യാറാക്കിയ ബസിലാണ് രാംലീല മൈതാനത്തേക്ക് എത്തുക. ഇവിടെ വിവിധ ജില്ലകളില്‍ നിന്നുമുള്ള പാര്‍ട്ടി അണികളെ അദ്ദേഹം അഭിസംബോധന ചെയ്യും.

കോണ്‍ഗ്രസ് പാര്‍ട്ടി തെരഞ്ഞെടുപ്പ് പ്രചരണം ഉദ്ഘാടനം ചെയ്യാനാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ എത്തുന്നതെന്ന് രാജസ്ഥാന്‍ കോണ്‍ഗ്രസ് മേധാവി സച്ചിന്‍ പൈലറ്റ് വ്യക്തമാക്കി. അണികള്‍ക്ക് വിജയസന്ദേശമാണ് അദ്ദേഹം നല്‍കുക. അടുത്ത മൂന്ന് മാസക്കാലം ഏത് തരത്തിലാണ് പ്രചരണങ്ങള്‍ നടക്കുകയെന്നും രാഹുല്‍ വ്യക്തമാക്കും, പൈലറ്റ് കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ എത്തിയ ശേഷം രാജസ്ഥാനിലെ ആദ്യ സന്ദര്‍ശനത്തിന് എത്തുന്ന രാഹുലിന് മികച്ച വരവേല്‍പ്പ് നല്‍കാനാണ് സംസ്ഥാന ഘടകത്തിന്റെ ശ്രമം. ജയ്പൂര്‍ തങ്ങളുടെ ശക്തികേന്ദ്രമാണെന്ന് ബിജെപി അവകാശപ്പെടുന്നു, ഇത് തെറ്റാണെന്ന് തെളിയിക്കാനാണ് കോണ്‍ഗ്രസിന്റെ ഒരുക്കമെന്ന് സച്ചിന്‍ പൈലറ്റ് പറയുന്നു.

 

English summary
rahul gandhi to launch congress poll campaign in bjp stronghold rajasthan
topbanner

More News from this section

Subscribe by Email