Friday September 21st, 2018 - 3:51:am
topbanner
Breaking News

എല്ലായിടത്തും ചോര്‍ച്ചയാണല്ലോ?; കാവല്‍ക്കാരന്‍ ദുര്‍ബലന്‍; മോദിയെ പരിഹസിച്ച് രാഹുല്‍

NewsDesk
എല്ലായിടത്തും ചോര്‍ച്ചയാണല്ലോ?; കാവല്‍ക്കാരന്‍ ദുര്‍ബലന്‍; മോദിയെ പരിഹസിച്ച് രാഹുല്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആധാര്‍ വിവരങ്ങള്‍, തിരഞ്ഞെടുപ്പ് തീയതി, സിബിഎസ്ഇ ചോദ്യപ്പേപ്പര്‍ ചോര്‍ച്ച തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ പരിഹാസം.

'എത്രയെത്ര ചോര്‍ച്ചകള്‍? ഡേറ്റ ചോര്‍ച്ച, ആധാര്‍ ചോര്‍ച്ച, തിരഞ്ഞെടുപ്പു തീയതിയുടെ ചോര്‍ച്ച, സിബിഎസ്ഇ പരീക്ഷാപേപ്പര്‍ ചോര്‍ച്ച. സകലയിടത്തും 'ചോര്‍ച്ച'യാണ്. ഇതിന്റെയെല്ലാം നടത്തിപ്പുകാരനാകട്ടെ 'ദുര്‍ബലനും'. മോദി സര്‍ക്കാരിന് ഇനി 'ഒരൊറ്റക്കൊല്ലം കൂടി' എന്ന ഹാഷ്ടാഗോടെയായിരുന്നു രാഹുലിന്റെ ട്വീറ്റ്.

ചോദ്യപ്പേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് പത്താം ക്ലാസ്, 12-ാം ക്ലാസ് പരീക്ഷകള്‍ വീണ്ടും നടത്തുമെന്ന് സിബിഎസ്ഇ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു. ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

മോദിയുടെ ഔദ്യോഗിക മൊബൈല്‍ ആപ്ലിക്കേഷനായ 'നമോ' ആപ്പിലെ വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിക്കു ചോര്‍ത്തുന്നുവെന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ന്നതായുള്ള വാര്‍ത്ത ഒരു സാങ്കേതിക വിദഗ്ധന്‍ പുറത്തുവിട്ടത്.

സ്റ്റാഫ് സിലക്ഷന്‍ കമ്മിഷനിലേക്കുള്ള(എസ്എസ്സി) ഓണ്‍ലൈന്‍ പരീക്ഷാപേപ്പര്‍ ചോര്‍ത്തി ചില വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ സഹായിച്ച കേസില്‍ നാലു പേരെ പൊലീസ് പിടികൂടിയിരുന്നു. ഡല്‍ഹി- ഉത്തര്‍പ്രദേശ് പൊലീസിന്റെ സംയുക്ത അന്വേഷണത്തിലാണ് ഇവരെ വെള്ളിയാഴ്ച പിടികൂടിയത്.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കുന്നതിനു മുന്‍പുതന്നെ കര്‍ണാടക തിരഞ്ഞെടുപ്പ് തീയതി ബിജെപി ഐടി ഘടകം അധ്യക്ഷന്‍ അമിത് മാളവ്യ പ്രഖ്യാപിച്ചത് വിവാദമായിരുന്നു. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം ചോര്‍ന്നതായുള്ള ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രത്യേക സമിതിയെ നിയോഗിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Read more topics: Rahul Gandhi, Narendra Modi
English summary
Rahul Gandhi Takes Dig at Narendra Modi, Says Leaks Occur Because 'Chowkidar' is Weak
topbanner

More News from this section

Subscribe by Email