Saturday November 17th, 2018 - 8:17:am
topbanner

രാഹുല്‍ മോഡിയെക്കുറിച്ചോര്‍ത്ത് ആകുലപ്പെടേണ്ട; തോല്‍ക്കാതിരിക്കാന്‍ രാഹുലും സോണിയും ശ്രദ്ധിക്കണമെന്ന് ബിജെപി

Jikku Joseph
രാഹുല്‍ മോഡിയെക്കുറിച്ചോര്‍ത്ത് ആകുലപ്പെടേണ്ട; തോല്‍ക്കാതിരിക്കാന്‍ രാഹുലും സോണിയും ശ്രദ്ധിക്കണമെന്ന് ബിജെപി

ന്യൂഡല്‍ഹി: പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചാല്‍ വാരണാസിയില്‍ അടുത്തതിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പരാജയപ്പെടുമെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ബി.ജെ.പി. ബി.ജെ.പി വക്താവ് അനില്‍ ബലുണിയാണ് രാഹുലിന് മറുപടിയുമായി രംഗത്ത് വന്നത്.

രാഹുല്‍ ഗാന്ധി മോഡിയെക്കുറിച്ചോര്‍ത്ത് ആകുലപ്പെടേണ്ടതില്ലെന്നും 2019-ല്‍ സ്വന്തം മണ്ഡലങ്ങളായ അമേഠിയിലും, റായ്ബറേലിയിലും തോല്‍ക്കാതിരിക്കാന്‍ രാഹുലും സോണിയ ഗാന്ധിയും ശ്രദ്ധിക്കണമെന്നും അനില്‍ ബലുണിയ ആവശ്യപ്പെട്ടു. അമേഠിയിലെയും റായ്ബറേലിയിലെയും ജനങ്ങള്‍ക്കുവേണ്ടി ഇരുവരും യാതൊന്നും ചെയ്തിട്ടില്ലെന്നും ജനങ്ങളില്‍ ഇത് നിരാശയുണ്ടാക്കിയെന്നും അനില്‍ ബലുണി പറയുന്നു. അതുകൊണ്ടുതന്നെ രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്നും അനില്‍ പറയുന്നു.

മോഡിയെ ഭയന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കുന്നുവെന്ന് അമിത് ഷാ പരിഹസിച്ചതിനു പിന്നാലെയാണ് മോഡി അടുത്ത തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചാല്‍ മോഡി ഭരണകൂടം തകര്‍ന്നടിയുമെന്നും രാഹുല്‍ വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചാല്‍ വരുന്ന തിരഞ്ഞെടുപ്പില്‍ മോഡിയുടെ സ്വന്തം മണ്ഡലമായ വാരണാസിയില്‍ പോലും വിജയിക്കാന്‍ കഴിയില്ലെന്നായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്.

 

English summary
after rahul's jibe at modi, bjp says cong president, sonia gandhi will lose seats in 2019
topbanner

More News from this section

Subscribe by Email