Friday November 16th, 2018 - 12:30:am
topbanner

ഹൂബ്ലിയില്‍ രാഹുല്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് ; ഞെട്ടിക്കുന്ന റിപ്പോര്‍ട്ടിങ്ങനെ

suji
ഹൂബ്ലിയില്‍ രാഹുല്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് ; ഞെട്ടിക്കുന്ന റിപ്പോര്‍ട്ടിങ്ങനെ

കര്‍ണാടകയിലെ ഹൂബ്ലി വിമാനത്താവളത്തില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി സഞ്ചരിച്ച ചാര്‍ട്ടേഡ് വിമാനം അസ്വാഭാവികമായി തകരാറിലായ സംഭവത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. അപകടത്തില്‍ പെടാന്‍ വെറും 20 സെക്കന്റ് മാത്രം ബാക്കി നില്‍ക്കെയാണ് തകരാറ് പരിഹരിക്കാനായതെന്നും തലനാരിഴയ്ക്കാണ് രാഹുല്‍ രക്ഷപ്പെട്ടതെന്നുമാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിന് കോണ്‍ഗ്രസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ടംഗ സമിതിയാണ് അന്വേഷണം നടത്തിയത്. വിമാനത്തിന് തകരാറ് പറ്റിയപ്പോള്‍ വിമാന ജീവനക്കാര്‍ ഇത് നിയന്ത്രണത്തിലാക്കാന്‍ വൈകിയതായി അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ബാക്കി 20 സെക്കന്റിനകം തകരാര്‍ പരിഹരിക്കാന്‍ കഴിഞ്ഞില്ലായിരുന്നില്ലെങ്കില്‍ വിമാനം തകരുമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏപ്രില്‍ 26 നാണ് സംഭവം നടന്നത്. രാഹുല്‍ഗാന്ധിയും നാലു സഹയാത്രികരുമായി ഡല്‍ഹിയില്‍ നിന്നും കര്‍ണാടകയിലേക്ക് പുറപ്പെട്ട വിമാനം യാത്രാമധ്യേ തകരാറുകള്‍ നേരിടുകയായിരുന്നു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കോണ്‍ഗ്രസ് നേരത്തെ ആരോപിച്ചിരുന്നു. റിപ്പോര്‍ട്ട് പുറത്തുവിടാന്‍ വൈകിയതിലും കോണ്‍ഗ്രസ് ദുരൂഹത ആരോപിച്ചു.

English summary
rahul gandhi narrowly escaped plane crash during karnataka polls
topbanner

More News from this section

Subscribe by Email