topbanner
Thursday July 27th, 2017 - 9:57:am
topbanner

പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനം; വിനോദ സഞ്ചാരം വെട്ടിക്കുറയ്ക്കാന്‍ തയ്യാറായി രാഹുല്‍ ഗാന്ധി

NewsDesk
പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനം; വിനോദ സഞ്ചാരം വെട്ടിക്കുറയ്ക്കാന്‍ തയ്യാറായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യം ഏറ്റവും ആവശ്യപ്പെടുന്ന സമയങ്ങളില്‍ വിനോദ സഞ്ചാരത്തിനായി മുങ്ങുന്ന രാഹുല്‍ ഗാന്ധിക്കെതിരെ പാര്‍ട്ടിയില്‍ രൂക്ഷ വിമര്‍ശനം. 11 ദിവസത്തെ അവധിയെടുത്തുള്ള വിദേശയാത്രയ്ക്ക് ശേഷം തിരിച്ചെത്തിയപ്പോഴാണ് രാഹുലിനെതിരെ ചില നേതാക്കള്‍ രംഗത്തെത്തിയത്.

വിമര്‍ശനത്തെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി വരുന്ന വാരം നടത്താനിരുന്ന ചൈന സന്ദര്‍ശനം റദ്ദാക്കുന്നതായാണ് റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാജ്യത്തില്ല എന്നത് വിമര്‍ശിക്കപ്പെട്ടിരുന്നു. ചൈനയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കേന്ദ്രകമ്മിറ്റിയുടെ ക്ഷണം സ്വീകരിച്ചാണ് രാഹുലും സംഘവും പോകാനിരുന്നത്.

എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്ന് പാര്‍ട്ടി വക്താവ് രണ്‍ദീപ് സുര്‍ജേവാല മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെ പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച നടത്തിയശേഷം മാധ്യമങ്ങള്‍ക്ക് മുഖം നല്‍കാതെ രാഹുല്‍ പോകുകയായിരുന്നു.

Read more topics: Rahul Gandhi, China, Holiday
English summary
Rahul Gandhi Likely To Cancel China Visit After 11-Day Holiday Is Criticised
topbanner topbanner

More News from this section

Subscribe by Email