Friday November 16th, 2018 - 3:20:pm
topbanner

പ്രധാനമന്ത്രിയാകാനുള്ള എല്ലാ യോഗ്യതയും രാഹുല്‍ ഗാന്ധിക്കുണ്ടെന്ന് ശിവസേന

Jikku Joseph
പ്രധാനമന്ത്രിയാകാനുള്ള എല്ലാ യോഗ്യതയും രാഹുല്‍ ഗാന്ധിക്കുണ്ടെന്ന് ശിവസേന

മുംബൈ: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെങ്കില്‍ ജനാധിപത്യ രീതി അനുസരിച്ച് പ്രധാനമന്ത്രിയാകാനുള്ള എല്ലാ യോഗ്യതയും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കുണ്ടെന്ന് ശിവസേന. പ്രധാനമന്ത്രിയാകാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ച രാഹുല്‍ ഗാന്ധിയെ കളിയാക്കാന്‍ നരേന്ദ്ര മോഡിക്ക് അവകാശമില്ലെന്ന് സഞ്ജയ് റൗട്ടാണ് വ്യക്തമാക്കിയത്.

പ്രധാനമന്ത്രിയാകാന്‍ നരേന്ദ്ര മോഡിക്കുള്ള അതേ അവകാശം തന്നെയാണ് രാഹുല്‍ ഗാന്ധിക്കുമുള്ളത്. രാഹുല്‍ പ്രധാനമന്ത്രിയാകുന്നത് തടയാന്‍ അദ്ദേഹത്തെ തിരഞ്ഞെടുപ്പില്‍ നേരിട്ട് തോല്‍പ്പിക്കുകയാണ് മോഡി ചെയ്യേണ്ടത്. ഇക്കാര്യത്തില്‍ അസ്വസ്ഥതയുണ്ടായിട്ട് കാര്യമില്ലെന്നും സഞ്ജയ് വ്യക്തമാക്കി.

2019-ലെ പൊതുതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി ആയാല്‍ പ്രധാനമന്ത്രി ആകാന്‍ തയാറാണെന്ന് രാഹുല്‍ ഗാന്ധി കര്‍ണാടക തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പ്രഖ്യാപിച്ചിരുന്നു.

Read more topics: rahul gandhi, right, fun, shiv sena
English summary
rahul gandhi has right to say he wants to be PM, no one should make fun of it: shiv sena
topbanner

More News from this section

Subscribe by Email