Tuesday November 13th, 2018 - 1:27:pm
topbanner

കര്‍ഷകരുടെ പ്രശ്നങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ മുഖം തിരിച്ചെന്ന് രാഹുല്‍

Jikku Joseph
കര്‍ഷകരുടെ പ്രശ്നങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ മുഖം തിരിച്ചെന്ന് രാഹുല്‍

ന്യൂഡല്‍ഹി: കര്‍ണാടകയിലെ കര്‍ഷകരുടെ പ്രശ്നങ്ങളോട് മുഖം തിരിച്ചത് കേന്ദ്ര സര്‍ക്കാരാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സംസ്ഥാനത്തെ കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ കേന്ദ്രം പരാജയെപ്പട്ടന്നും രാഹുല്‍ പറഞ്ഞു.

കര്‍ഷകരുടെ ഉന്നമനത്തിന് വേണ്ടി എന്‍.ഡി.എ സര്‍ക്കാര്‍ മുന്നോട്ടുവച്ച പരിപാടികളും അതിന്റെ ഫലങ്ങളും അടങ്ങുന്ന ഡാറ്റ രാഹുല്‍ ട്വിറ്ററില്‍ പങ്കുവെച്ചു. കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്ന കര്‍ണാടകയിലെ കര്‍ഷകരുടെ വായ്പകള്‍ എഴുതിത്തള്ളാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഒരു ധനസഹായവുമുണ്ടായില്ലെന്ന് രാഹുല്‍ പുറത്തവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.

പ്രധാനമന്ത്രിയുടെ ക്രോപ് ഇന്‍ഷുറന്‍സ് സ്‌കീം കര്‍ഷകര്‍ക്ക് യാതൊരു ഗുണവും നല്‍കിയില്ല. പകരം, അതിലൂടെ പ്രൈവറ്റ് ഇന്‍ഷുറന്‍സ് കമ്പനികളാണ് നേട്ടമുണ്ടാക്കിയതെന്നും രാഹുല്‍ കുറ്റപ്പെടുത്തി. കര്‍ണാടകയിലെ കര്‍ഷകരുടെ ദയനീയ അവസ്ഥക്ക് കാരണം സിദ്ധാരാമയ്യ സര്‍ക്കാരാെണന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആരോപണത്തിന് മറുപടിയായാണ് രാഹുലിന്റെ പ്രസ്താവന.

English summary
rahul gandhi grades modi 'f' for performance in karnataka's agri sector
topbanner

More News from this section

Subscribe by Email