Tuesday February 19th, 2019 - 10:47:pm
topbanner

തിരഞ്ഞെടുപ്പ് പരാജയം ഏറ്റെടുക്കാന്‍ രാഹുല്‍ നിന്നില്ല ; അവധിക്കാലം ചിലവഴിക്കാന്‍ ഇറ്റലിയിലേക്ക്

suji
തിരഞ്ഞെടുപ്പ് പരാജയം ഏറ്റെടുക്കാന്‍ രാഹുല്‍ നിന്നില്ല ; അവധിക്കാലം ചിലവഴിക്കാന്‍ ഇറ്റലിയിലേക്ക്

മൂന്ന് സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിന് തിരിച്ചടി സമ്മാനിച്ചപ്പോള്‍ കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇറ്റലിയിലാണ്. സോണിയാ ഗാന്ധിയുടെ അമ്മയ്‌ക്കൊപ്പം അവധിക്കാലം ചിലവഴിക്കാന്‍ ഇറ്റലിയ്ക്ക് പോകുന്നുവെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. ഹോളി ആശംസകള്‍ അറിയിക്കുമ്പോള്‍ തന്നെയാണ് ഇക്കാര്യം രാഹുല്‍ അറിയിച്ചത്.

25 വര്‍ഷത്തെ ഭരണത്തില്‍ നിന്ന് സിപിഎമ്മിനെ മാറ്റി ബിജെപി പിടിച്ചെടുക്കല്‍ നടത്തിയപ്പോള്‍ ഒന്നുമല്ലാതെ പോയത് കോണ്‍ഗ്രസാണ്. ത്രിപുരയിലും നാഗാലാന്‍ഡിലും ഒന്നും നേടാനായില്ല. ത്രിപുരയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പത്തു സീറ്റ് കിട്ടിയ കോണ്‍ഗ്രസാണ് ഇക്കുറി പൂജ്യത്തില്‍ എത്തിയത്. ഒന്നൊഴികെ മണ്ഡലങ്ങളില്‍ 500ല്‍ താഴെയാണ് വോട്ട് കിട്ടിയത്.
മേഘാലയയില്‍ വിജയിച്ചെങ്കിലും മികച്ച വിജയം നേടാനായില്ല.

Viral News

Read more topics: rahul gandhi, italy
English summary
rahul gandhi flawing to italy
topbanner

More News from this section

Subscribe by Email