Monday September 24th, 2018 - 3:14:pm
topbanner

മൗനം വെടിയൂ, ഇന്ത്യ കാത്തിരിക്കുന്നു താങ്കളുടെ വാക്കുകള്‍ക്കായി: പ്രധാനമന്ത്രിയോട് രാഹുല്‍

ANJU NC
മൗനം വെടിയൂ, ഇന്ത്യ കാത്തിരിക്കുന്നു താങ്കളുടെ വാക്കുകള്‍ക്കായി: പ്രധാനമന്ത്രിയോട് രാഹുല്‍


ന്യൂഡല്‍ഹി: കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ അതിക്രമങ്ങളില്‍ മൗനം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിയുടെ മൗനം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹത്തിന്റെ വാക്കുകള്‍ക്കായി ഇന്ത്യ കാത്തിരിക്കുകയാണെന്നും രാഹുല്‍ ട്വിറ്ററിലൂടെ പ്രതികരിച്ചു.

രണ്ടു ചോദ്യങ്ങളാണ് രാഹുല്‍ പ്രധാനമന്ത്രിക്ക് മുന്നില്‍ വെച്ചത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ രാജ്യത്ത് വര്‍ധിക്കുന്ന അക്രമങ്ങളോടുള്ള താങ്കളുടെ നിലപാടെന്ത്? എന്തുകൊണ്ടാണ് ഭരണകൂടം പീഡകരെയും കൊലപാതകികളെയും സംരക്ഷിക്കുന്നത്? ഇന്ത്യ കാത്തിരിക്കുകയാണ് സംസാരിക്കൂ എന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. #speakup എന്ന ഹാഷ് ടാഗും ട്വീറ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

English summary
rahul gandhi demands pm to kathua, unnao rape case
topbanner

More News from this section

Subscribe by Email