Sunday September 23rd, 2018 - 8:27:pm
topbanner

മോദിയല്ല രാജ്യമാണ് വലുതെന്ന് രാഹുല്‍ ഗാന്ധി

rajani v
മോദിയല്ല രാജ്യമാണ് വലുതെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്തേക്കാള്‍ വലുതല്ല പ്രാധാനമന്ത്രിയെന്ന് രാഹുല്‍ ഗാന്ധി. കര്‍ണാടകത്തില്‍ യെദ്യൂരപ്പ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിനു പിന്നാലെ നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും ആക്രമിക്കുകയാണ് ബിജെപിയെന്നും കര്‍ണാടകത്തിലെ അനുഭവത്തില്‍നിന്ന് അവര്‍ പാഠം പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടകത്തില്‍ പ്രതിപക്ഷ കക്ഷികളെല്ലാം ബിജെപിക്ക് എതിരായി ഒരുമിച്ചു നിന്നു. പണമല്ല ഇന്ത്യയിലെ ജനങ്ങള്‍ക്ക് പ്രധാനം, ജനഹിതമാണെന്ന് അവര്‍ കാട്ടിക്കൊടുത്തു. ബിജെപിയുടെ കുതിരക്കച്ചവടത്തെ പരാജയപ്പെടുത്തിയ കര്‍ണാടകത്തിലെ എല്ലാ ജനങ്ങള്‍ക്കും ദേവഗൗഡയ്ക്കും നന്ദി അറിയിക്കുന്നതായും രാഹുല്‍ ഗാന്ധി പറഞ്ഞു.

രാജ്യത്തേക്കാളോ ജനതയേക്കാളോ സുപ്രീം കോടതിയേക്കാളോ വലുതല്ല പ്രധാനമന്ത്രി', എന്ന് അദ്ദേഹം മനസ്സിലാക്കണം. കര്‍ണാടകത്തിലെ അനുഭവത്തില്‍നിന്ന് പാഠം പഠിക്കുമെന്നാണ് കരുതുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

 

Read more topics: rahul gandhi, critized, bjp plans
English summary
rahul gandhi critized bjp plans
topbanner

More News from this section

Subscribe by Email