topbanner
Friday April 28th, 2017 - 3:44:pm
topbanner

കനത്ത തോല്‍വി; എസ്പി ഓഫീസിന് മുന്നില്‍ നിന്നും രാഹുലിന്റെ കട്ടൗട്ട് നീക്കി

NewsDesk
കനത്ത തോല്‍വി; എസ്പി ഓഫീസിന് മുന്നില്‍ നിന്നും രാഹുലിന്റെ കട്ടൗട്ട് നീക്കി

ലക്‌നൗ: യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ സമാജ്‌വാദി പാര്‍ട്ടി ഓഫീസിനു മുന്നില്‍ നിന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കട്ടൗട്ട് മാറ്റി.

പകരം പാര്‍ട്ടി സ്ഥാപകനും മുഖ്യമന്ത്രി സ്ഥാനാര്‍ഥി അഖിലേഷിന്റെ പിതാവുമായ മുലായം സിംഗിന്റെ കട്ടൗട്ട് സ്ഥാപിച്ചു. കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് മത്സരിക്കാനുള്ള അഖിലേഷിന്റെ തീരുമാനമായിരുന്നു മുലായവും അഖിലേഷും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് ഒരു പ്രധാനകാരണം.

ഇരുവരും തമ്മില്‍ പ്രശ്‌ന പരിഹാരത്തിനായി ശ്രമിക്കുന്നതിനിടയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ചേര്‍ന്ന് മുഖ്യമന്ത്രി പൊതു റാലികളിലും പങ്കെടുത്തിരുന്നു.

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തന്നെ ബി.ജെ.പിക്ക് അനുകൂലമായിരുന്നു. എന്നാല്‍ അതിനെ തള്ളി രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. ഇതിനിടയില്‍ ബി.എസ്.പിയുമായി സഖ്യത്തിന് തയ്യാറാണെന്ന് സൂചനയും അഖിലേഷ് നല്‍കി. അതേസമയം പ്രവചനങ്ങള്‍ സത്യമാക്കിക്കൊണ്ട് മൂന്നില്‍ രണ്ട് ഭൂരിപക്ഷവുമായി യു.പി ബി.ജെ.പി തൂത്തുവാരിയിരിക്കുകയാണ്.

English summary
UP Election Results 2017: Gone, Rahul Gandhi, Gone. At Partner Akhilesh Yadav's Office, He's Not On Show
topbanner topbanner

More News from this section

Subscribe by Email