Tuesday November 20th, 2018 - 1:47:pm
topbanner

കേന്ദ്രസര്‍ക്കാര്‍ പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി പറ്റിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി

Anju NC
കേന്ദ്രസര്‍ക്കാര്‍ പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി പറ്റിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അധികാരത്തിലേറി നാലു വര്‍ഷമായിട്ടും പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി സര്‍ക്കാര്‍ ജനങ്ങളെ പറ്റിക്കുകയാണെന്ന് ട്വീറ്റ് ചെയ്തു.

നാലു വര്‍ഷമായിട്ടും കര്‍ഷകര്‍ക്ക് ന്യായവില കിട്ടുന്നില്ല. മോഹിപ്പിക്കുന്ന പദ്ധതികള്‍ പ്രഖ്യാപിക്കുന്നു. എന്നാല്‍ ആവശ്യത്തിനു തുകയില്ല. യുവാക്കള്‍ക്ക് ജോലിയില്ലെന്നും രാഹുല്‍ വിമര്‍ശിച്ചു. ഇനി ഒരു വര്‍ഷം കൂടിയുണ്ടല്ലേ, നന്ദിയുണ്ടെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

English summary
rahul gandhi against union budget
topbanner

More News from this section

Subscribe by Email