Thursday August 22nd, 2019 - 9:33:pm
topbanner
topbanner

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ റഫാലില്‍ അന്വേഷണം നടത്തുമെന്ന് രാഹുല്‍ഗാന്ധി

suji
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ റഫാലില്‍ അന്വേഷണം നടത്തുമെന്ന് രാഹുല്‍ഗാന്ധി

കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ റഫാല്‍ ഇടപാടില്‍ അന്വേഷണത്തിന് ഉത്തരവിടുമെന്ന് രാഹുല്‍ഗാന്ധി. യുപിയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോദിയും മറ്റ് ബിജെപി നേതാക്കളും ഇവിടെ വന്ന് വ്യാജ ആരോപണങ്ങള്‍ നടത്തുമ്പോള്‍ എന്തിനാണ് അനില്‍ അംബാനിയ്ക്ക് 30000 കോടി നല്‍കിയതെന്ന് നിങ്ങള്‍ ചോദിക്കണം. അതിന് പ്രത്യുപകാരമായി എന്ത് ലഭിച്ചെന്ന് ചോദിക്കണം. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ റഫാലില്‍ അന്വേഷണത്തിന് ഉത്തരവിടും. ഫ്രഞ്ച് പ്രസിഡന്റ് എന്താണ് പറഞ്ഞതെന്നും ധനമന്ത്രാലയത്തിന്റെ ഫയലുകളില്‍ എന്താണ് എഴുതിയിരിക്കുന്നതെന്നും അറിയാം. അനില്‍ അംബാനിയുടേയും നരേന്ദ്രമോദിയുടേയും പേര് മാത്രമായിരിക്കും അന്ന് പുറത്തുവരികയൈന്നും രാഹുല്‍പറഞ്ഞു.

Read more topics: rahul gandhi , rafale
English summary
rahul gandhi about rafale case
topbanner

More News from this section

Subscribe by Email