Friday September 21st, 2018 - 3:50:am
topbanner
Breaking News

നീരവ് മോദി വിഷയത്തില്‍ പ്രധാനമന്ത്രി മിണ്ടുന്നില്ലല്ലോയെന്ന് രാഹുല്‍

suji
നീരവ് മോദി വിഷയത്തില്‍ പ്രധാനമന്ത്രി മിണ്ടുന്നില്ലല്ലോയെന്ന് രാഹുല്‍

നിരവ് മോദി വിഷയത്തില്‍ പ്രതികരിക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അഴിമതിക്കെതിരെ സംസാരിക്കാത്ത പ്രധാനമന്ത്രി അഴിമതിക്കാരനാണെന്ന് രാഹുല്‍ ആരോപിച്ചു. നോട്ട് നിരോധനം എല്ലാ തട്ടിപ്പുകാരെയും കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിച്ചെന്നും അദ്ദേഹം ആരോപിക്കുന്നു.

'ആദ്യം നരേന്ദ്ര മോദി സമ്പദ് വ്യവസ്ഥയില്‍ നോട്ട് നിരോധനം നടപ്പാക്കി. ഇതിന് ശേഷം ഇന്ത്യയിലെ ജനങ്ങളോട് ബാങ്കുകള്‍ക്ക് മുന്നില്‍ ക്യൂ നില്‍ക്കാന്‍ ആവശ്യപ്പെട്ടു. ബാങ്കുകള്‍ക്ക് പിന്നില്‍ തട്ടിപ്പുകാര്‍ കള്ളപ്പണം വെളുപ്പിക്കുകയായിരുന്നു', മേഘാലയയിലെ ഷില്ലോംഗില്‍ എത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ വ്യക്തമാക്കി.

നീരവ് മോദി സംഭവം ബിജെപിയ്‌ക്കെതിരെ വീണുകിട്ടിയ ചീട്ടായി ഉപയോഗിക്കുകയാണ് രാഹുല്‍. ശക്തമായ വിമര്‍ശനമാണ് പ്രധാനമന്ത്രിയ്ക്കും ബിജെപിയ്ക്കുമെതിരെ രാഹുല്‍ ഉന്നയിക്കുന്നത് .

Read more topics: modi, nirav, rahul
English summary
rahul criticize modi in nerav modi case
topbanner

More News from this section

Subscribe by Email