Wednesday November 21st, 2018 - 7:22:am
topbanner

രാഹുലിന് സോണിയയുടെ ഛായ ; വിദേശിയുടെ മകന്‍ പ്രധാനമന്ത്രിയാകാന്‍ യോഗ്യനല്ലെന്ന് ബിഎസ്പി!

suji
രാഹുലിന് സോണിയയുടെ ഛായ ; വിദേശിയുടെ മകന്‍ പ്രധാനമന്ത്രിയാകാന്‍ യോഗ്യനല്ലെന്ന് ബിഎസ്പി!

കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ഗാന്ധിയുടെ അമ്മ സോണിയാഗാന്ധി വിദേശിയായതിനാല്‍ അദ്ദേഹത്തെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധിക്കില്ലെന്ന് ബഹുജന്‍ സമാജ് പാര്‍ട്ടി. ലോക്‌സഭ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ ചേര്‍ത്ത പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തിലാണ് ഈ അഭിപ്രായമുയര്‍ന്നത്. രാഹുലിന് അമ്മയുടെ ഛായയാണെന്നും പാര്‍ട്ടി കോര്‍ഡിനേറ്റര്‍ അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാനുള്ള യോഗ്യത മായാവതിയ്ക്കാണെന്നും യോഗം വിലയിരുത്തി.

മായാവതിയെ ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലെത്തിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുകയാണ്. മോദിയെ പ്രതിരോധിക്കാന്‍ കഴിവുള്ള ഏകനേതാവ് മായാവതിയാണെന്നു പാര്‍ട്ടി ദേശീയ കോര്‍ഡിനേറ്ററായ വിര്‍ സിങ് പറഞ്ഞു.
എച്ച് ഡി കുമാരസ്വാമിയെ കര്‍ണാടക മുഖ്യമന്ത്രി പദത്തിലെത്തിച്ചതിലൂടെ രാജ്യത്തെ കരുത്തയായ രാഷ്ട്രീയ നേതാവാണ് താനെന്ന് മായാവതി തെളിയിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പ് യുദ്ധത്തില്‍ മോദിയുടേയും അമിത് ഷായുടേയും കുതിപ്പ് തടയാന്‍ പ്രാപ്തിയുള്ള നേതാവ് അവരാണെന്നും മറ്റൊരു കോര്‍ഡിനേറ്റര്‍ പറഞ്ഞു.

ദളിത് വിഭാഗത്തിന്റെ മാത്രമല്ല രാജ്യത്തിന്റെ ആകെ പിന്തുണയുള്ള നേതാവാണ് മായാവതിയെന്നും യോഗം വിലയിരുത്തുന്നു. 2019 ല്‍ തിരഞ്ഞെടുപ്പില്‍ മായാവതിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് യോഗം ആവശ്യപ്പെടുന്നത്.

Read more topics: rahul, foreigner, soniya, bsp
English summary
rahul cant be pm as his mother is a foreigner says bsp
topbanner

More News from this section

Subscribe by Email