Saturday November 17th, 2018 - 3:49:am
topbanner

മോദിയുടെ സുഹൃത്തിന് നികുതി ദായകര്‍ ഒരു ലക്ഷം കോടി നല്‍കണമെന്ന് രാഹുല്‍ഗാന്ധി

suji
മോദിയുടെ സുഹൃത്തിന് നികുതി ദായകര്‍ ഒരു ലക്ഷം കോടി നല്‍കണമെന്ന് രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി ; റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെയും ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിയുടെ സുഹൃത്തിന് നമ്മുടെ രാജ്യത്തെ നികുതി ദായകര്‍ അടുത്ത അമ്പത് വര്‍ഷം ഒരു ലക്ഷം രൂപ കെട്ടിവയ്‌ക്കേണ്ട അവസ്ഥയാണെന്ന് രാഹുല്‍ കളിയാക്കി.

രാജ്യം വാങ്ങുന്ന 36 റാഫേല്‍ വിമാനങ്ങള്‍ക്ക് വേണ്ടിയാകും ഇത്രയും ഭീമമായ തുക നികുതി ദായകര്‍ നല്‍കേണ്ടിവരിക. മിസ്റ്റര്‍ 56ന്റെ സുഹൃത്ത് എന്നാണ് മോദിയെ രാഹുല്‍ ട്വിറ്ററില്‍ വിളിച്ചിരിക്കുന്നത്. റാഫേല്‍ വിമാനം വാങ്ങുന്നതിലൂടെ നരേന്ദ്രമോദിയുടെ സുഹൃത്ത് 1.30 ലക്ഷം കോടി രൂപ ലാഭമുണ്ടാക്കിയെന്ന് രാഹുല്‍ നേരത്തെ ആരോപിച്ചിരുന്നു. മോദിയും പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമനും രാജ്യത്തോട് കള്ളം പറയുകയാണെന്ന് കോണ്‍ഗ്രസ് നിലപാട്.

30000 കോടിയുടെ അനുബന്ധകരാര്‍ പൊതുമേഖലാ സ്ഥാപനമായ എച്ച് എ എല്ലിന് നല്‍കാതെ സ്വകാര്യ സ്ഥാപനത്തിന് നല്‍കിയതെന്നും ഒരു വിമാനം പോലും നിര്‍മ്മിച്ച് പരിചയമില്ലാത്ത കമ്പനിയ്ക്ക് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പ്രതിരോധ കരാര്‍ നല്‍കിയെന്ന് പാര്‍ട്ടി വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജോവാല ആരോപിച്ചു.

 

Read more topics: rahul gandhi, modi, rafel deal
English summary
rahul against modi in rafel deal
topbanner

More News from this section

Subscribe by Email