Tuesday May 22nd, 2018 - 1:32:pm
topbanner

ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ സ്ഥാനത്തേക്കില്ല; നിലവിലെ ജോലിയില്‍ സംതൃപ്തനെന്ന് രഘുറാം രാജന്‍

Jikku Joseph
ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ സ്ഥാനത്തേക്കില്ല; നിലവിലെ ജോലിയില്‍ സംതൃപ്തനെന്ന് രഘുറാം രാജന്‍

മുംബൈ: ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ സ്ഥാനത്തേക്കില്ലെന്ന് ആവര്‍ത്തിച്ച് രഘുറാം രാജന്‍. നിലവിലെ ജോലിയില്‍ താന്‍ സംതൃപ്തനാണെന്നും പുതിയ ജോലിക്ക് അപേക്ഷിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രഘുറാം രാജനെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണായി നിയമിച്ചെന്ന തരത്തില്‍ നേരത്തെ വ്യാജവാര്‍ത്ത പ്രചരിച്ചിരുന്നു. സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്ത പിന്നീട് മാധ്യമങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. ഇതേതുടര്‍ന്ന് രഘുറാം രാജന് പ്രമുഖരടക്കം സമൂഹമാധ്യമങ്ങളിലുടെ അഭിനന്ദനം അറിയിക്കുകയും ചെയ്തു.

ഷിക്കാഗോ സര്‍വകലാശാലയില്‍ എനിക്ക് മെച്ചപ്പെട്ടൊരു ജോലിയുണ്ട്. ഞാന്‍ അടിസ്ഥാനപരമായി ഒരു അധ്യാപകനാണ്, സെന്‍ട്രല്‍ ബാങ്കറല്ല. ഇപ്പോഴത്തെ ജോലിയില്‍ ഞാന്‍ പൂര്‍ണതൃപ്തനാണെന്നും അദ്ദേഹം പറഞ്ഞു.

English summary
raghuram rajan says won't apply for top job at bank of england

More News from this section

Subscribe by Email