Thursday October 18th, 2018 - 12:04:am
topbanner
Breaking News

റഫാല്‍ ഇടപാട് അട്ടിമറിക്കുന്നത് വധ്രയ്ക്ക് വേണ്ടിയെന്ന് ബിജെപി

suji
റഫാല്‍ ഇടപാട് അട്ടിമറിക്കുന്നത് വധ്രയ്ക്ക് വേണ്ടിയെന്ന് ബിജെപി

റഫാല്‍ ഇടപാട് അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ശ്രമിക്കുന്നത് പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധ്രയ്ക്ക് വേണ്ടിയാണെന്ന ആരോപണവുമായി ബിജെപി. റോബര്‍ട്ട് വദ്രയ്ക്ക് ബന്ധമുള്ള കമ്പനിയെ ഇടനിലക്കാരക്കാന്‍ വിസമ്മതിച്ചുകൊണ്ടാണ് മുമ്പ് യുപിഎ സര്‍ക്കാര്‍ ഫ്രാന്‍സുമായുള്ള റഫാല്‍ കരാര്‍ റദ്ദാക്കിയതെന്നും ബിജെപി ആരോപിച്ചു. ഗൂഢാലോചനയില്‍ ഫ്രഞ്ച് മുന്‍ പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലോന്‍ദിനും പങ്കുണ്ടെന്ന് കേന്ദ്രമന്ത്രി ഗജേന്ദ്ര ശെഖാവത് പറഞ്ഞു.

ആയുധ ഇടപാടുകാരനായ സഞ്ജയ് ഭണ്ഡാരിക്കു റോബര്‍ട്ട് വധ്രയുമായി ബന്ധമുണ്ടെന്ന് ഗജേന്ദ്ര ശെഖാവത് പറഞ്ഞു. പല പ്രതിരോധ പ്രദര്‍ശനങ്ങളിലും ഇടനിലക്കാരനായി ഇവര്‍ എത്തിയെങ്കിലും വലിയ ഇടപാടുകളൊന്നും നടത്താന്‍ ഇവര്‍ക്ക് കഴിഞ്ഞിരുന്നില്ല. റഫാല്‍ ഇടപാടില്‍ ഇവരെ ഇടനിലക്കാരായി അംഗീകരിക്കാന്‍ ഫ്രഞ്ച് സ്ഥാപനമായ ദാസോ തയാറാകണമെന്ന് യുപിഎ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ അവര്‍ വഴങ്ങാതിരുന്നത് കൊണ്ട് കരാര്‍ റദ്ദാക്കുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.

Read more topics: rafel deal, bjp, congress
English summary
rafel deal bjp against congress
topbanner

More News from this section

Subscribe by Email